വിവാഹ നിശ്ചയ ദിവസം വീട്ടിലേക്ക് വരുന്ന വധുവിന്റെ വീട്ടുകാരെ കാത്ത് നിന്ന നവവരൻ വാഹനം ഇടിച്ചു മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പയ്യോളി: തന്റെ വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എത്തുന്ന പെൺവീട്ടുകാരെ റോഡരുകിൽ കാത്തുന്ന നിന്ന യുവാവിനെ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു. പെരുമാൾപുരം തണ്ടോറ വടക്കയിൽ ഇ.സി. രാജേഷ് (32) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. ദേശീയ പാതയിൽ പെരുമാൾപുരത്ത് പ്രിയദർശിനി ബസ് സ്റ്റോപ്പിനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. വടകര ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നുവന്ന ആൾട്ടോ കാറിലും രാജേഷിന്റെ നിറുത്തിയിട്ട ഓട്ടോയിലും ഇടിക്കുകയായിരുന്നു. അതിനരുകിൽ സുഹൃത്തുമൊന്നിച്ചു സംസാരിച്ചു നില്ക്കുകയായിരുന്നു രാജേഷ്.

ബന്ധുവായ കണ്ണൂർ സ്വദേശി സുജിത്തിനെയും പരിക്കേറ്റ രാജേഷിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല.സുജിത് ചികിത്സയിലാണ്. ലീലയാണ് അമ്മ. സഹോദരൻ ഹരീഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര ഭാഗത്തുനിന്ന് വന്ന ഫോക്‌സ് വാഗൺ പോളോ കാറാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്. പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന പുറക്കാട് സ്വദേശി സഞ്ചരിച്ച ആൾട്ടോ കാറിന്റെ ഇടത് വശത്തുകൂടിയാണ് നിയന്ത്രണം വിട്ട കാർ സഞ്ചരിച്ചത്. ബസ്സ്‌റ്റോപ്പിൽ ഇടിച്ചശേഷമാണ് രാജേഷിനെ ഇടിച്ചത്.