video
play-sharp-fill

നവാസിനെ കണ്ടെത്തിയതിൽ സന്തോഷം,തുടർനടപടികൾ തിരിച്ചെത്തിയ് ശേഷമെന്ന് കമ്മീഷണർ വിജയ് സാഖറെ

നവാസിനെ കണ്ടെത്തിയതിൽ സന്തോഷം,തുടർനടപടികൾ തിരിച്ചെത്തിയ് ശേഷമെന്ന് കമ്മീഷണർ വിജയ് സാഖറെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മൂന്ന് ദിവസം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ സി.ഐ നവാസ് ഉച്ചക്ക് ശേഷം കൊച്ചിയിൽ എത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. നവാസിനെ കൊണ്ടുവരാൻ പൊലീസ് സംഘം പോയിട്ടുണ്ടെന്നും അവരിപ്പോൾ പൊള്ളാച്ചി വഴി കേരളാ അതിർത്തി പിന്നിട്ടതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കമ്മിഷണർ അറിയിച്ചു. വീടും നാടും വിട്ട് പോകാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. സി.ഐ നവാസിനെ തിരിച്ച് കിട്ടയത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണെന്നും, മേലുദ്യോഗസ്ഥന്റെ മാനസിക പീഢനം അടക്കമുള്ള പരാതികളിൽ നവാസിന്റെ കൂടി അഭിപ്രായം കേട്ട ശേഷം തുടർ നടപടികളുണ്ടാകുമെന്നും വിജയ് സാഖറെ പറഞ്ഞു.തമിഴ്‌നാട്ടിലെ കരൂരിൽ നിന്ന് ഇന്ന് രാവിലെയാണ് പൊലീസ് നവാസിനെ കണ്ടെത്തിയത്. നാഗർകോവിൽ കൊയമ്പത്തൂർ എക്‌സ് പ്രസിൽ യാത്രചെയ്യുകയായിരുന്നു സി.ഐ നവാസ്. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇടയ്ക്ക് ഓണാക്കിയപ്പോൾ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞ കേരളാ പൊലീസ് തമിഴ്‌നാട് ആർ.പി.എഫിന്റെ സഹായം തേടുകയായിരുന്നു. ഇടുക്കി സ്വദേശിയായ ആർ.പി.എഫ് ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്.