പുരോഗമന, ജനാധിപത്യ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച കലാകാരൻ കൂടിയായിരുന്നു നവാസ്; നടൻ നവാസിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

നടനും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ നവാസിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സിനിമാ, സീരിയല്‍ താരം കലാഭവൻ നവാസിൻ്റെ അകാലവിയോഗം ദുഃഖകരമാണ്. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം ഹാസ്യാനുകരണകലക്ക് പുതിയ മാനങ്ങള്‍ നല്‍കി. സ്റ്റേജ് ഷോകളിലൂടെ നിരവധി പേരുടെ മനം കവർന്നു. പുരോഗമന, ജനാധിപത്യ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച കലാകാരൻ കൂടിയായിരുന്നു നവാസ്. നവാസിൻ്റെ വേർപാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു’