കൊപ്രത്ത് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ

Spread the love

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിൽ സെപ്റ്റംബർ 22 തിങ്കളാഴ്ച്ച വൈകിട്ട് 6 ന് ബൊമ്മക്കൊലു സമർപ്പണം – ദീപ പ്രകാശനം മലയാള മനോരമ ആഴ്ച്ച പതിപ്പ് എഡിറ്റർ ഇൻ ചാർജ് എം എസ് ദീലീപ് നിർവ്വഹിക്കും.

video
play-sharp-fill

സെപ്റ്റംബർ 29 തിങ്കൾ പൂജവയ്പ് ദിനത്തിൽ വൈകീട്ട് 6.30ന് പൊതിയിൽ നാരായണ ചാക്യാരുടെ പാഠകം’
സെപ്റ്റംബർ 30 ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകിട്ട് 6.30ന് ശ്രീമദ് ലളിതാ സഹസ്രനാമ മാഹാത്മ്യ പ്രഭാഷണം രാജ ശ്രീകുമാര വർമ്മ നിർവ്വഹിക്കും.

ഒക്ടോബർ 1 മഹാനവമി ദിനത്തിൽ വൈകിട്ട് 6.30ന് ദേവീ മഹാത്മ പ്രഭാഷണം മോഹൻദാസ് കാഞ്ഞിരക്കാട്ട്.
ഒക്ടോബർ 2 വിജയ ദശമി ദിനത്തിൽ രാവിലെ 8 മുതൽ ശ്രീലക്മി നീണ്ടൂരിൻ്റെ വയലിൻ കച്ചേരി’ മൃദംഗം കോട്ടയം രഞ്ജിത്ത് തുടർന്ന് 9ന് ബാലഗോകുലം ദക്ഷിണ മേഖല അധ്യക്ഷൻ പ്രൊഫ. ഉണ്ണികൃഷ്ണൻ കുട്ടികളെ എഴുത്തിന് ഇരുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group