കുമരകം കലാഭവൻ നവരാത്രി മഹോത്സവം സെപ്തംബർ 30 ഒക്ടോബർ 01,02 തീയതികളിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ

Spread the love

കുമരകം : കലാഭവൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 30 ഒക്ടോബർ 01,02 തീയതികളിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ ( കുമരകം ചന്ദ്രഭാനു നഗർ)വച്ച് നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30 ന് കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി രാവിലെ 9.00ന് പതാക ഉയർത്തും.

രാവിലെ 10 മണിക്ക് ആറ്റാമംഗലം പള്ളി വികാരി റവ:ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യും.കലാഭവൻ വർക്കിംഗ് പ്രസിഡണ്ട് ടി കെ ലാൽ ജ്യോത്സ്യരുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർഷാ ബൈജു ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘലാ ജോസഫ് കുമരകം ഗ്രാമ പഞ്ചായത്ത് അംഗം ദിവ്യാ ദാമോദരൻ കലാഭവൻ ഭാരവാഹികളായ പി വി പ്രസേനൻ, അമ്മാൾ സാജുലാൽ, സാൽവിൻ കൊടിയന്ത്ര എന്നിവർ സംസാരിക്കും.

10.30 മുതൽ കലാമത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് കോൽക്കളി 6.30 മണിക്ക് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശുഭാ രഘുനാഥിൻ്റെ സംഗീത സദസ്സ്. രണ്ടാം ദിവസം: രാവിലെ10 മണിക്ക് കലാ മത്സരങ്ങൾ നടക്കും വൈകുന്നേരം 5 മണിക്ക് കവിയരങ്ങ് അഡ്വ: സന്തോഷ് കണ്ടംചിറ ഉദ്ഘാടനം ചെയ്യും. കലാഭവൻ വൈസ് പ്രസിഡൻ്റ് പി എസ് സദാശിവൻ അധ്യക്ഷത വഹിക്കുന്ന കവിയരങ്ങിൽ അയ്മനം സുധാകരൻ, വി ജി ശിവദാസ്, ആനിക്കാട് ഗോപിനാഥ് , സുകുമാർ അരിക്കുഴ ജാൻസി തോമസ്, രേണുക ബി, കോട്ടയം മോഹൻദാസ്, ഔസേപ്പ് ചിറ്റേക്കാട് , വാസുദേവൻനമ്പൂതിരി, ശശിധരൻ മഞ്ചാടികരി, അമ്മാൾ സാജുലാൽ, സാൽവിൻ കൊടിയന്തറ, പി കെ മനോഹരൻ, ടി സി തങ്കപ്പൻ, കെ കെ പുഷ്പാംഗദൻ, സി വി പ്രകാശൻ, സോമൻ നട്ടാശ്ശേരി എന്നീ കവികൾ പങ്കെടുക്കും.കലാഭവൻ ഭാരവാഹികളായ ജഗദമ്മ മോഹനൻ, പി കെ ശാന്തകുമാർ, കെ എൻ ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. വൈകുന്നേരം 7മണിക്ക് കുമരകം നാട്ടുപെരുമയുടെ നാടൻപാട്ട് നടക്കും. മൂന്നാം ദിവസം രാവിലെ 8.30 മണിക്ക് വിദ്യാരംഭം കുറിക്കും. 10 ന് കലാ മത്സരങ്ങൾ തുടരും.വൈകുന്നേരം 5.30 മണിക്ക് കുമരകം കലാഭവൻ ഗ്രൂപ്പിൻ്റെ തിരുവാതിര നടത്തും. 6 മണിക്ക് സമാപന സമ്മേളനം സഹകരണ തുറുമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ: കെ ഫ്രാൻസിസ്,ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് മെമ്പർ കെ വി ബിന്ദു സമ്മാനദാനം നിർവ്വഹിക്കും. കുമരകം കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ധന്യാ സാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതാ ലാലു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ഐ എബ്രഹാം , പി കെ മനോഹരൻ, വി എൻ ജയകുമാർ, കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി, കലാഭവൻ ഭാരവാഹികളായി പി കെ അനിൽകുമാർ പി പി ബൈജു എന്നിവർ സംസാരിക്കും. 7 മണിക്ക് മഹേഷ് ചന്ദ്രൻ & പാർട്ടിയുടെ ഗസൽ സന്ധ്യ നടക്കും. നവരാത്രി ആഘോഷത്തിൻ്റെ മത്സരങ്ങളിൽ മാറ്റുരയ്ക്കുവാൻ കുമരകം പഞ്ചായത്തിലെ കുട്ടികളെയും, മുതിർന്നവരെയെയും കലാഭവൻ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കലാഭവൻ ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group