play-sharp-fill
പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​യി​ല്‍ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​യി​ല്‍ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

സ്വന്തം ലേഖകൻ

കോട്ടയം : പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​യി​ല്‍ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം. രാ​വി​ലെ എ​ട്ടി​ന് ക​ലോ​പാ​സ​ന ആ​രം​ഭം കു​റി​ച്ച്‌ ഹ​രി​കു​മാ​ര്‍ ച​ങ്ങ​മ്ബു​ഴ ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന്, ദേ​ശീ​യ സം​ഗീ​ത​നൃ​ത്തോ​ത്സ​വം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​വ​സ്വം മാ​നേ​ജ​ര്‍ കെ.​എ​ന്‍. നാ​രാ​യ​ണ​ന്‍ ന​മ്ബൂ​തി​രി, പ്രോ​ഗ്രാം കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 12ന് ​സാ​ര​സ്വ​തം സ്‌​കോ​ള​ര്‍ഷി​പ്പ് ഉ​ദ്ഘാ​ട​ന​വും വി​ത​ര​ണ​വും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി മാ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 

ര​ണ്ടി​ന് വൈ​കു​ന്നേ​രം 6.30ന് ​ഗ്ര​ന്ഥ​മെ​ഴു​ന്നെ​ള്ളി​പ്പും തു​ട​ര്‍ന്ന് പൂ​ജ​വ​യ്പും ന​ട​ക്കും. അ​ഞ്ചി​ന് പു​ല​ര്‍ച്ചെ നാ​ലി​ന് പൂ​ജ​യെ​ടു​പ്പി​നെ​ത്തു​ട​ര്‍ന്ന് വി​ദ്യ​രം​ഭ​ത്തി​നു തു​ട​ക്കം​കു​റി​ക്കും.