തന്റെ തന്തയല്ല എന്റെ തന്ത ; ടി.ജി മോഹൻദാസിനെ കണ്ടംവഴി ഓടിച്ച് മന്ത്രി ജി.സുധാകരന്റെ മകൻ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: തന്റെ തന്തയല്ല് എന്റെ തന്ത, ടി.ജി മോഹൻദാസിനെ കണ്ടംവഴി ഓടിച്ച് മന്ത്രി ജി. സുധാകരന്റെ മകൻ. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് ബി.ജെ.പി ബൗദ്ധിക സെൽ അംഗം ടി. ജി മോഹൻദാസ് ഇട്ട ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന്റെ മറുപടിയാണ് വൈറലാകുന്നത്.

മഹാരാഷ്ട്രയിൽ ഒറ്റ രാത്രിയിൽ ഭരണം മാറിയത് സൂചിപ്പിച്ചാണ് നവംബർ 23ന് രാത്രി 8.21ന് ടിജി മോഹൻദാസ് ട്വീറ്റ് ചെയ്തത്. ‘എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ എ.കെ ബാലൻ മുഖ്യമന്ത്രിയായി ബി.ജെ.
പി മന്ത്രിസഭ മറ്റു മന്ത്രിമാർ സുധാകരൻ, കടകംപള്ളി, സി ദിവാകരൻ ലരേ.. എന്തു ചെയ്യും’ എന്നായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മറുപടിയുമായിട്ടാണ് മന്ത്രി ജി.സുധാകരന്റെ മകൻ നവനീത് ട്വീറ്റുമായി രംഗത്ത് എത്തിയത്. ‘ ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത. ‘ എന്നാണ് നവനീത് ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്്. ലൂസിഫർ എന്ന ചിത്രത്തിലെ ഡയലോഗിന് ചുവട് പിടിച്ചായിരുന്നു ഈ ട്വീറ്റ്. സോഷ്യൽ മീഡിയയിലെ ഇടതുപ്രൊഫൈലുകൾ ഈ ട്വീറ്റ് തുടർന്ന് വൈറലാക്കുകയായിരുന്നു