video
play-sharp-fill

നവകേരള സദസ് വേദിയില്‍ ചാഴിക്കാടനെ മുഖ്യമന്ത്രി ശാസിച്ചത് ഉള്‍ക്കൊള്ളാനാകാതെ ഒരു വിഭാഗം; ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മിണ്ടാതെ നേതൃത്വം; കേരള കോണ്‍ഗ്രസ് എമ്മില്‍ അതൃപ്തി പുകയുന്നു…

നവകേരള സദസ് വേദിയില്‍ ചാഴിക്കാടനെ മുഖ്യമന്ത്രി ശാസിച്ചത് ഉള്‍ക്കൊള്ളാനാകാതെ ഒരു വിഭാഗം; ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മിണ്ടാതെ നേതൃത്വം; കേരള കോണ്‍ഗ്രസ് എമ്മില്‍ അതൃപ്തി പുകയുന്നു…

Spread the love

കോട്ടയം: നവകേരള സദസില്‍ വെച്ച്‌ തോമസ് ചാഴിക്കാടൻ എംപിയെ മുഖ്യമന്ത്രി പരസ്യമായി തിരുത്തിയതില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അതൃപ്തി.

ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കാത്തതും പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍. പ്രതിക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചാഴികാടൻ അപമാനിതനായെന്ന് പരസ്യമായി പറഞ്ഞിട്ടും പാര്‍ട്ടി നേതൃത്വം പ്രതികരിക്കാനോ സംഭവത്തില്‍ വിശദീകരണം നല്‍കാനോ തയ്യാറാകാത്തതാണ് നേതാക്കളെ പ്രകോപിപ്പിക്കുന്നത്.

വിഷയത്തില്‍ തങ്ങള്‍ക്കുള്ള അമര്‍ഷം നേതൃത്വത്തെ ഈ നേതാക്കള്‍ അറിയിച്ചതായാണ് സൂചന. മാണി ഗ്രൂപ്പ് ഇടതുപക്ഷത്തോട് പറഞ്ഞുപറഞ്ഞ് മടുത്ത റബര്‍ സബ്സിഡി ഉള്‍പ്പെടെ വേദിയില്‍ പറഞ്ഞ തോമസ് ചാഴികാടനെ മുഖ്യമന്ത്രി തിരുത്തിയത് തട്ടകത്തില്‍ വച്ച്‌ മുഖത്തേറ്റ അടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയുള്ള തിരുത്തല്‍ ഇരട്ടി ക്ഷീണമായെന്നാണ് നേതാക്കളുടെ അടക്കം പറച്ചില്‍. യുഡിഎഫില്‍ സമ്മര്‍ദ്ദശക്തിയായി നിലകൊണ്ട മാണി ഗ്രൂപ്പ് എല്‍ഡിഎഫില്‍ വന്നതോടെ ചിറകരിയപ്പെട്ട നിലയിലെന്നാണ് യുഡിഎഫിന്റെ പരിഹാസം.

അതൃപ്തി മുറുകിയാല്‍ ഇക്കാര്യം പറഞ്ഞ് മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടാമെന്ന് കോണ്‍ഗ്രസും കണക്കുകൂട്ടുന്നു. പരാതി പറയാൻ അല്ലെങ്കില്‍ പിന്നെ നവ കേരള സദസ് എന്തിനെന്ന ചോദ്യം മാണി ഗ്രൂപ്പിന്റെ ഉന്നത നേതാക്കള്‍ക്ക് വരെ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശക്തമായ പ്രതികരണത്തിനിടയില്ല.