
സ്വന്തം ലേഖകൻ
കോട്ടയം: ആഡംബര ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നാട് ചുറ്റിയത് എന്തിനു വേണ്ടിയായിരുന്നു എന്നാണ് നവകേരളസദസ് സമാപിച്ചപ്പോൾ ഉയരുന്ന ചോദ്യം. ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് ജനങ്ങളുമായി സംവാദം എന്നൊക്കെയായിരുന്നു പ്രചരണം. സദസ് എത്തിയ ഒരിടത്തും ജനങ്ങളുമായി സംവാദം നടത്തിയില്ല. നാട്ടിലെ ഒരു പ്രശ്നവും പരിഹരിച്ചുമില്ല.
നടന്നത് പൗരപ്രമാണിമാരുമായി നടന്ന കാപ്പി കുടി മാത്രം. നാട്ടിലെ പ്രമാണിമാർ പറഞ്ഞാൽ ഏതു ചിഹ്നത്തിലും കുത്തുന്ന ഒരു വോട്ടർ പോലും കേരളത്തിലില്ല. സമുദായ നേതാക്കൾ പറഞ്ഞിടത്തും ആരും കുത്തില്ല. വോട്ട് പ്രതീക്ഷിച്ചായിരുന്നു ഈ യാത്രയെങ്കിൽ തെറ്റി. വിപരീത ദിശയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതിനുള്ള വഴിമരുന്നിട്ടത് പാർട്ടിക്കാരും ഡിവൈഎഫ്ഐയുമാണ്.
കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യ രീതിയിലുള്ള സമരമാണന്ന് സി പി എം അടക്കം എല്ലാ പാർട്ടിക്കാരും സമ്മതിക്കുന്നു. സമരം തുടങ്ങിയ കാലം മുതലേ കരിങ്കൊടി പ്രയോഗമുണ്ട്. എന്നാൽ കരിങ്കൊടി കാണിച്ച വരെ മൃഗീയമായി ആക്രമിക്കുന്ന പ്രവണത ഇതിനു മുൻപ് കണ്ടിട്ടില്ല. ഡി വൈ എഫ് ഐ ആണ് ആക്രമണത്തിന് തുടക്കമിട്ടിരിക്കുന്നത്. മുഖ്യൻ ഇതിനെ ന്യായീകരിച്ച് ജീവൻ രക്ഷാപ്രവർത്തകർ എന്നാക്കി.
യാത്രയിൽ ആകെയൊരു നേട്ടമുണ്ടായത് ഡി വൈ എഫ് ഐക്കാണ്.
എതിരാളികളെ അടിച്ചൊതുക്കുന്ന നയമാണ് പിണറായി സ്വീകരിക്കുന്നത്. പണ്ട് പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ സ്ഥിരം ഉരുവിട്ടിരുന്ന പ്രയോഗമാണ് “സമരങ്ങളെ അടിച്ചൊതുക്കാൻ നോക്കേണ്ട ” എന്ന് . വിപ്ലവ ഗാനങ്ങളിലെ വരികളിലുണ്ട് അടിച്ചൊതുക്കാൻ നോക്കേണ്ട എന്ന്. നേതാക്കളുടെ പ്രസംഗങ്ങളിലും പലവട്ടം പറയുന്ന വാചകമാണിത്.
ഇപ്പോൾ നടപ്പാക്കുന്നത അടിച്ചമർത്തൽ അല്ലേ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസുകാരെയും ഇങ്ങനെ അടിച്ചൊതുക്കാനാണ് നീക്കം. ചാലക്കുടിയിലെ സംഭവം നോക്കുക. ഗവ. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിനു പിന്നാലെയാണ് പൊലീസ് ജീപ്പിനു മുകളില്‍ കയറിനിന്നു ചില്ലടിച്ചു തകര്‍ക്കുകയും ബോണറ്റില്‍ കയറിയിരുന്നു പൊലീസുകാരെ പരസ്യമായി അസഭ്യം പറയുകയും ചെയ്തത്.കേസിലെ പ്രതിയായ ഡിവൈഎഫ്ഐ. നേതാവിനെ കസ്റ്റഡിയില്‍ എടുത്തങ്കിലും
ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ച് ഓട്ടോയില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നീട് പ്രകടനം നടത്തിയ കുട്ടിസഖാക്കൾ പോലിസ് ജീപ്പിനു മുകളിൽ കയറി. ചില്ല് ഇടിച്ചു തകർത്തു. ഇതൊക്കെയല്ലെ യാത്രയുടെ ഗുണങ്ങൾ. പോലീസും പാർട്ടിക്കാർ പറയുന്നതിനപ്പുറംവേണ്ട എന്ന നിലപാട്. ഇതിനും മുഖ്യൻ എതിരു നിന്നില്ല.എല്ലാം ഞങ്ങൾ ഭരിക്കും. തകർക്കും അതല്ലേ നയം
യാത്ര എത്തിയ മന്ധലങളിൽ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ആളെ എത്തിച്ചതിനെ വൻ ജനപങ്കാളിത്തം എന്നു പറയാമോ. ഗതികേടു കൊണ്ടr മാത്രം പങ്കെടുക്കേണ്ടി വന്നുവെന്നാണ് താഴെ തട്ടിലെ സഖാക്കൾ പറയുന്നത്. അവരും ചോദിക്കുന്നു യാത്ര കൊണ്ട്എന്തു നേട്ടമുണ്ടായി ? കേരളം മുഴുവൻ ഈ ചോദ്യം ഉന്നയിക്കുന്നു. കോടികൾ തുലച്ച യാത്ര എന്തിനു വേണ്ടിയായിരുന്നു.



