നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ പോകണോ ? പാർട്ടിക്കുള്ളിൽ ചർച്ച: എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക

Spread the love

തിരുവനന്തപുരം: നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ.

video
play-sharp-fill

എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക

എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്പീലിൽ കൂടി തിരിച്ചടിയേറ്റാൽ അത് പ്രതിപക്ഷം വലിയ വിഷയമാക്കി ഉയർത്തും എന്ന ആശങ്ക പാർട്ടിയിലെ ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരുകളുടെയും പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവ്വേ നടത്താൻ തീരുമാനിച്ചത്. പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തിൽ പൂർത്തീകരിക്കാം
എന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ.

20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാൽ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്‌ത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്.