
കോട്ടയം ജില്ലയിലെ നവകേരളസദസ് ഇന്നും നാളെയും: ആദ്യസദസ് ഇന്ന് 3 – ന് മുണ്ടക്കയത്ത് മന്ത്രിസഭ ഒന്നാകെ ജനങ്ങൾക്കരികിലേക്ക്
സ്വന്തം ലേഖകൻ
കോട്ടയം: മന്ത്രിസഭ ഒന്നാകെ എത്തുന്ന നവകേരളസദസിന് കോട്ടയം ജില്ലയിൽ തുടക്കമായി. ഇടുക്കി ജില്ലയിൽനിന്ന് പൂഞ്ഞാറിലെക്കാണു സംസ്ഥാന മന്ത്രിസഭ എത്തിയത്.ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സദസ് മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും. 5000 പേർക്കുള്ള ഇരിപ്പിടം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനാകും.
വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേരളസദസ് പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ഇവിടെ 7000 പേർക്കിരിക്കാവുന്ന പന്തൽ നിർമാണം പൂർത്തിയായിട്ടുണ്ട്. കൂടാതെ തുറന്ന പന്തലും ഒരുക്കുന്നുണ്ട്. 14000 പേർ സദസിലെത്തുമെന്നാണ് പ്രതീക്ഷ. ചടങ്ങിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനായിരിക്കും.
വൈകുന്നേരം അഞ്ചിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സദസിൽ 7000 പേർക്ക് ഇരിക്കാനുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. അധ്യക്ഷനായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ദിനമായ ഡിസംബർ 13ന് കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, എറ്റുമാനൂർ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ ഈ യോഗത്തിൽ പങ്കെടുക്കും. തുടർന്നു രാവിലെ 10 മണിക്ക് ഏറ്റുമാനൂർ, ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് പുതുപ്പള്ളി, വൈകുന്നേരം നാലിന് ചങ്ങനാശ്ശേരി, ആറിന് കോട്ടയം നിയോജകമണ്ഡലം എന്നിവിടങ്ങളിലെ നവകേരള സദസ് നടക്കും.
അവസാനദിനമായ ഡിസംബർ 14ന് രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളിൽ ക്ഷണിക്കപ്പെട്ട വ്യക്തികളുമായുള്ള പ്രഭാതയോഗം നടക്കും. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. തുടർന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തിൽ രാവിലെ 11 മണിക്കും വൈക്കം മണ്ഡലത്തിലെ നവകേരളസദസ് വൈക്കം ബീച്ചിൽ ഉച്ചകഴിഞ്ഞ് മൂന്നിനും നടക്കും.