
സ്വന്തം ലേഖകൻ
കോഴിക്കോട് : സാധാരണക്കാരൻറെ ബസ്സിന് തടയിട്ടു കൊള്ളക്കാരുടെ ബസ്സ് കേരളത്തിലൂടെ ഓടുന്നു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. നവകേരള സദസ്സ് നടത്താനായി മുഖ്യമന്ത്രിയും , മന്ത്രിമാരും സഞ്ചരിക്കുന്ന ആഢംബര ബസ്സിനെ വിമർശിച്ചും സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെ അനുകൂലിച്ചും രാഹുലിന്റെ പോസ്റ്റ് .
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് ഇങ്ങനെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ബസ്സുകള്‍ ഓടിത്തുടങ്ങി.ഒന്ന് ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്ബാദ്യവും ബാങ്ക്ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിനീളെ ഫൈൻ നല്കുന്നു. റോബിൻ ബസ്സ്.
രണ്ട് ഒരു ധൂര്‍ത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സര്‍വ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്കുന്നു.
റോബിറി ബസ്സ്…
സാധാരണക്കാരുടെ ബസ്സും കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം