
കൊച്ചി: നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഐഎമ്മിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സര്‍വേയെക്കുറിച്ച് സിപിഐഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു. പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു?. ഇക്കാര്യത്തില്‍ വിശ്വസനീയമായ വിശദീകരണം നല്‍കാനായില്ല. സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പ് സിപിഐഎം അണികള്‍ക്ക് കത്തയച്ചു. ആക്ഷേപത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മറുപടി സിപിഐഎം സംസ്ഥാന സെക്രട്ടറി നല്‍കി. ഇത് ഹര്‍ജിക്കാരുടെ ആരോപണത്തിന് ബലം നല്‍കുന്നു എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സിപിഐഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍ക്കാര്‍ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഹൈക്കോടതി നടപടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി ഉന്നതികളില്‍ എത്തി ലഘുലേഖ വിതരണം ചെയ്യാന്‍ പറഞ്ഞിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.



