
ഡൽഹി : നവകേരള സര്‍വേയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്താൻ ശ്രമിച്ചത് വലിയ ധൂര്‍ത്തും അഴിമതിയും ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
വിദ്യാഭ്യാസ മേഖലയ്ക്കും കര്‍ഷകര്‍ക്കും നല്കാന് പണമില്ലാത്തപ്പോഴാണ് ഇത്തരത്തിലുള്ള ധൂര്‍ത്തെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. പരിപാടിക്കായി ചെലവാക്കിയ തുക സിപിഎം ട്രഷറിയില്‍ തിരിച്ചടയ്ക്കണമെന്നും ഉളുപ്പുണ്ടെങ്കില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പുറത്തുപോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരള സ്റ്റോറി മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കില്‍ കാണേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഹമാസ് നേതാവിന് ആവിഷ്കാര സ്വാതന്ത്രമുണ്ടെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. കേരള സ്റ്റോറിയുടെ തയ്യാറാക്കിയവര്‍ക്ക് ആവിഷ്കാര സ്വാന്ത്രമില്ലേയെന്നും അദ്ദേഹം ചോദിച്ചു.



