പ്രതിപക്ഷം സംസ്ഥാന തലത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയ‍ര്‍ത്തുന്നതിനിടെ ; കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ്, ലീഗ്‌ നേതാക്കള്‍ നവകേരള സദസ് പ്രഭാത യോഗത്തില്‍ പങ്കെടുത്തു.

Spread the love

 

കോഴിക്കോട് : നവകേരള സദസില്‍ കോണ്‍ഗ്രസ്, ലീഗ്‌ നേതാക്കള്‍, തുടങ്ങിയവർ പ്രതിപക്ഷ എതി‍ര്‍പ്പിനിടെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു.  കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ കോണ്‍ഗ്രസ് നേതാവായ എൻ. അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശ്ശേരിയില്‍ യോഗത്തില്‍ പങ്കെടുത്തത്.

 

 

 

 

കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം മുൻ പ്രസിഡന്റ് കൂടിയാണ് എൻ. അബൂബക്കര്‍. ലീഗ് പ്രദേശിക നേതാവും ചുരം സംരക്ഷണ സമിതി പ്രസിഡണ്ടുമാണ് മൊയ്തു മുട്ടായി. ചുരത്തിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടുത്താനാണ് യോഗത്തിനെത്തിയതെന്ന് മൊയ്തു പ്രതികരിച്ചു.

 

 

 

 

കളമശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കോഴിക്കോട്ടെ നവകേരള സദസിന്റെ മൂന്നാം ദിവസമായ ഇന്ന് സാംസ്കാരിക പരിപാടികള്‍ ഒഴിവാക്കിയാണ് നടത്തുന്നത്. രാവിലെ ഒന്‍പത് മണിക്കാണ് ഓമശ്ശേരി അമ്ബലക്കണ്ടി സ്നേഹതീരം കണ്‍വെൻഷൻ സെന്ററില്‍ പ്രഭാതയോഗം ചേര്‍ന്നത്. പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും ഇന്ന് ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്. യോഗം നടന്ന വേദിക്ക് മുന്നില്‍ പ്രതിഷേധിച്ച മൂന്ന് കെ എസ്. യു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവമ്ബാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. തിരുവമ്ബാടി മണ്ഡലം തല നവകേരള സദസ്സ് പതിനൊന്നേമുക്കാലോടെ മുക്കം ഓര്‍ഫനേജ് ഒഎസ്‌എ ഓഡിറ്റോറിയത്തില്‍ നടന്നു.

 

 

 

 

 

കൊടുവള്ളിയിലേത് വൈകീട്ട് മൂന്നിന് കൊടുവള്ളി കെഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരും. കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രൗണ്ടിലും ബേപ്പൂര്‍ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂര്‍ ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തിലും നടക്കും.