
കൊച്ചി: സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ തിരിച്ചടി.
നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവാണ് സര്‍ക്കാറിന് തിരിച്ചടിയായി മാറിയിരിക്കുന്നത്.
സെക്രട്ടറിമാര്‍ പഞ്ചായത്ത് കൗണ്‍സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി ഫണ്ട് അനുവദിക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. കേസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് ഡിസംബര്‍ ഏഴിന് പരിഗണിക്കാനായി മാറ്റി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സര്‍ക്കാര്‍ കടന്നുകയറരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യം മുൻസിപ്പാലിറ്റിയുടെ കാര്യത്തില്‍ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.