മുഖ്യമന്ത്രിയുടെ ഗണ്‍മാൻ വെള്ളം കുടിക്കും, നവകേരള യാത്രയ്‌ക്കിടെ, തങ്ങളെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യം ; യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ കോടതിയില്‍.

മുഖ്യമന്ത്രിയുടെ ഗണ്‍മാൻ വെള്ളം കുടിക്കും, നവകേരള യാത്രയ്‌ക്കിടെ, തങ്ങളെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യം ; യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ കോടതിയില്‍.

 

ആലപ്പുഴ : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അജയ് ജ്യുവല്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരാണ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍, സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് എന്നിവര്‍ക്കെതിരെ ഐ.പി.സി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജി. വാദത്തിന് ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും.

 

 

 

16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്ബലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്ബോള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അകമ്ബടി വാഹനത്തില്‍ നിന്ന് ഗണ്‍മാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മര്‍ദ്ദിച്ചത്. തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു.

 

 

 

 

സൗത്ത് പൊലീസില്‍ ഇരുവരും പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ട് തേടിയപ്പോള്‍, ഒഴിവാക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ലാത്തിയടിയെന്നാണ് സൗത്ത് പൊലീസ് മറുപടി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group