നവകേരള സദസ്സ് മുണ്ടക്കയത്ത്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍.  

Spread the love

 

സ്വന്തം ലേഖിക 

video
play-sharp-fill

കോട്ടയം : മുണ്ടക്കയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ . സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് മുണ്ടക്കയത്ത് നടക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.റിമില്‍ രാജൻ, അച്ചു ഷാജി എന്നിവരെ മുണ്ടക്കയം ടൗണില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ ആക്കിയത്.

 

കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചതിന് പാലാ ളാലം സ്വദേശി ജെയിംസ് തോമസിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻപ് മുഖ്യമന്ത്രിക്ക് നേരെ വ്യാജ വാദ ഭീഷണി മുഴക്കിയതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിന് പിന്നാലെയാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ് അഡ്വ. റെമിൻ രാജൻ, യൂത്ത് കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റാണ് അച്ചു ഷാജി. നവകേരള സദസ്സില്‍ കരിങ്കൊടിയും സംഘര്‍ഷങ്ങളും വിവാദമാകുന്ന ഘട്ടത്തിലാണ് ഇത്തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുന്നത്.

 

നേര്‍ത്തെ ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പരിപാടിയ്ക്ക് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിലവില്‍ മുണ്ടക്കയത്ത് കരുതല്‍ തടങ്കല്‍ ഉണ്ടായിരിക്കുന്നത്.