നവകേരള സദസ് ഇന്ന് തൃശൂരില്‍; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ
സ്വന്തം ലേഖിക
നവകേരള സദസ് ഇന്ന് തൃശൂരില്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മണലൂര്‍ ഒല്ലൂര്‍ തൃശൂര്‍ നാട്ടിക മണ്ഡലങ്ങളില്‍ എത്തും.ഡിസംബര്‍ ഏഴ് വരെയാണ് തൃശൂര്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ. രാവിലെ ഒമ്ബതിന് പ്രഭാത സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി.
അതേസമയം വടക്കാഞ്ചേരിയില്‍ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പിഎൻ വൈശാഖ്, കൗണ്‍സിലര്‍ സന്ധ്യ കൊടകാടത്, മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി സജിത്ത് അഹമ്മദ് എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0