നവ കേരള സദസ്;സ്‌കൂളിന്റെ മതില്‍ പൊളിച്ച സ്ഥലത്ത് വേലികെട്ടാൻ നഗരസഭയുടെ നീക്കം, തടഞ്ഞ് പൊലീസ്

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: മാവേലിക്കര ഗവ ഹൈ സ്കൂളില്‍ പൊളിച്ച മതിലിന് പകരം വേലികെട്ടാനുള്ള നഗരസഭയുടെ നീക്കം തടഞ്ഞ് പൊലീസ്. വേലികെട്ടാനുള്ള കാറ്റാടി കഴയുമേന്തി സ്കൂളിലേക്ക് നീങ്ങിയ കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.മന്ത്രിസഭയുടെ ബസിന് കടന്ന് പോകാൻ രാത്രിയുടെ മറവില്‍ ഇടിച്ചു നിരപ്പാക്കിയ മതിലിന് പകരം വേലി കെട്ടാൻ മാവേലിക്കര നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്.

ഇതിനായി കാറ്റാടി കഴ ഉള്‍പ്പെടെ സാമഗ്രികള്‍ എത്തിക്കുകയും ചെയ്തു. ഉച്ചക്ക് 12 മണിയോടെ കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലര്‍മാര്‍ പ്രകടനമായി സ്കൂളിലേക്ക് നീങ്ങി. എന്നാല്‍ ബുദ്ധ ജംഗ്ഷനില്‍ വെച്ച്‌ പൊലീസ് മാര്‍ച്ച്‌ തടഞ്ഞു. വേലി കെട്ടിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നായിരുന്നു പൊലീസിൻ്റെ വാദം. ഇതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് പൊലീസ് കൗണ്‍സിലര്‍മാരെ മുഴുവൻ അറസ്റ്റ് ചെയ്ത് നീക്കി. വേലി കെട്ടാൻ എത്തിയാല്‍ തടയാനായി സി പി എം പ്രവര്‍ത്തകര്‍ സ്കൂളില്‍ തടിച്ചുകൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group