നവകേരള സദസിന്റെ സമയത്ത് കടകള്‍ അടച്ചിടണമെന്ന് ഉത്തരവ്; പിന്‍വലിച്ച്‌ പൊലീസ്

Spread the love

കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസെത്തുമ്പോള്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കുന്ന വിവാദ ഉത്തരവ് പൊലീസ് പിന്‍വലിച്ചു.

കടകള്‍ പതിവുപോലെ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.
വിചിത്ര ഉത്തരവ് വിവാദമായതോടെയാണ് പോലീസ് നോട്ടീസ് പിന്‍വലിച്ചത്.

പുതിയ സര്‍ക്കുലര്‍ പ്രകാരം അന്നേ ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്‌നമില്ല. നഗരത്തില്‍ നവകേരള സദസിനോടനുബന്ധിച്ച്‌ ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനായി കടകള്‍ തുറക്കരുതെന്നുമാണ് പോലീസ് ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ആറു മുതല്‍ പരിപാടി അവസാനിക്കുന്നത് വരെ അടച്ചിടാനാണ് നോട്ടീസ് നല്‍കിയിരുന്നത്. രാവിലെ പത്തുമണിക്കാണ് നവകേരള സദസ്സ് ആരംഭിക്കുന്നത്. കോട്ടയം ജില്ലയിലെ രണ്ടാം ദിനത്തിലെ ആദ്യ പര്യടനം ഏറ്റുമാനൂരാണ് നടക്കുന്നത്.

സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.