നവകേരളസദസ്: ഇന്ന് മുണ്ടക്കയത്തും പരിസരപ്രദേശത്തും ഏര്‍പ്പെടുത്തിയിട്ടുള്ള പാര്‍ക്കിംഗ് ക്രമീകരണം ഇങ്ങനെ

Spread the love

കോട്ടയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് സംഘടിപ്പിക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് മുണ്ടക്കയത്തും പരിസരപ്രദേശത്തും ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണം ചുവടെ

സെക്ടര്‍ ഒന്ന്

നവകേരളസദസിനെത്തുന്ന എല്ലാ പഞ്ചായത്തുകളിലെയും ഹെവി, മീഡിയം വാഹനങ്ങളും കൂട്ടിക്കല്‍, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി പഞ്ചായത്തുകളിലെ കാര്‍ പാര്‍ക്കിംഗും ചുവടെ പറയും വിധമാണ് പാര്‍ക്ക് ചെയ്യേണ്ടത്. വലിയ വാഹനങ്ങള്‍ ബൈപാസില്‍ പ്രവേശന കവാടത്തിനു 300 മീറ്റര്‍ മുന്‍പായി ആളെ ഇറക്കിയശേഷം കല്ലേപാലം വഴി ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ട്രാവലര്‍/മിനി ബസ് എന്നിവ ബൈപാസില്‍ പ്രവേശന കവാടത്തിനു 300 മീറ്റര്‍ മുന്‍പായി ആളെ ഇറക്കിയശേഷം കല്ലേപാലം വഴി 35ാം മൈല്‍ എം.എം. ടി റോഡ് വഴി മണിക്കല്ല് ഡാം പാര്‍ക്കിംഗില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ പഞ്ചായത്തുകളില്‍ നിന്നും വരുന്ന ചെറു വാഹനങ്ങള്‍ ആളുകളെ ടൗണില്‍ ഇറക്കിയതിനു ശേഷം വ്യാകുല മാതാ പള്ളി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ (സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ട് 34 മൈല്‍) പാര്‍ക്ക് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്ടര്‍ രണ്ട്

എരുമേലി ഗ്രാമപഞ്ചായത്ത്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് നാല് മുതല്‍ 16 വരെ വാര്‍ഡുകളില്‍ നിന്ന് വരുന്നവരുടെ കാര്‍ പാര്‍ക്കിംഗ് ചുവടെ പറയുന്ന പ്രകാരമായിരിക്കും
എരുമേലി പഞ്ചായത്തില്‍ നിന്ന് വരുന്ന ചെറു വാഹനങ്ങള്‍ പുത്തന്‍ചന്ത പഴയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, വരിക്കാനി കവല പള്ളിമുറ്റം എന്നീ ഗ്രൗണ്ടില്‍ ആളെ ഇറക്കിയതിനു ശേഷം പാര്‍ക്ക് ചെയ്യണം.

മുണ്ടക്കയം പഞ്ചായത്ത് 4-16 വരെ വാര്‍ഡുകളില്‍ നിന്നും എത്തുന്ന ചെറു വാഹനങ്ങള്‍ മുണ്ടക്കയം പഞ്ചായത്ത് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

സെക്ടര്‍ മൂന്ന്്

കോരുത്തോട് പഞ്ചായത്ത് കാര്‍ പാര്‍ക്കിംഗ് ചുവടെ പറയുംവിധമാണ്. വണ്ടന്‍പതാലില്‍ നിന്നും തിരിഞ്ഞു മൈക്കോളജി റോഡു വഴി വന്ന് മഠം സ്‌കൂള്‍ ഗ്രൗണ്ടില്‍ ആളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.

സെക്ടര്‍ നാല്

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ നിന്ന് വരുന്ന കാറുകള്‍ പൈങ്ങന വഴി വന്ന് ബൈ പാസ് റോഡില്‍ ആളെ ഇറക്കിയതിനു ശേഷം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

സെക്ടര്‍ അഞ്ച്

പാറത്തോട്, തിടനാട് പഞ്ചായത്ത് നിന്നും വരുന്ന കാറുകള്‍ കെ.കെ. റോഡ് വഴി സി.എസ്. ഐ പാരിഷ് ഹാള്‍ / ഗ്യാലക്സി തിയേറ്റര്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

സെക്ടര്‍ ആറ്

സി.എം.എസ് സ്‌കൂള്‍ ഗ്രൗണ്ട്/ പഞ്ചായത്ത് പാര്‍ക്കിംഗ് ഗ്രൗണ്ട് (കൂട്ടിക്കല്‍ റോഡ്) എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ / മറ്റു ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ഇവിടെ പാര്‍ക്കിംഗ് പൂര്‍ത്തിയായ ശേഷം സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സമീപമുള്ള സി.എം. എസ്. എച്ച്.എസ്. സ്റ്റേഡിയത്തിലും ഒഫീഷ്യല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

സെക്ടര്‍ ഏഴ്

സെന്റ് മേരീസ് ലാറ്റിന്‍ കാതലിക് പള്ളിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വി.വി.ഐ.പി പാര്‍ക്കിംഗും വലിയ വാഹനങ്ങളും മറ്റു ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ബസ് സ്റ്റാന്‍ഡിലും ബൈപാസ് റോഡിലുമായി പാര്‍ക്ക് ചെയ്യാം.

സെക്ടര്‍ ഒന്നിലും സെക്ടര്‍ ആറിലും വാഹനങ്ങള്‍ നിറഞ്ഞശേഷം വെള്ളനാടി എസ്റ്റേറ്റ് റോഡില്‍ പാര്‍ക്ക് ചെയ്യണം. പൈങ്ങന മുതല്‍ കല്ലേപ്പാലം വരെയും ബൈപ്പാസ് കോവ്വേ മുളങ്കയം, വരിക്കാനി റോഡ് കൂട്ടിക്കല്‍ റോഡ് എന്നിവിടങ്ങളില്‍ അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ മുപ്പത്തഞ്ചാം മൈലില്‍ നിന്നും തിരിച്ചു വണ്ടന്‍പതാലു വഴി ശബരിമലയ്ക്കുള്ള വാഹനങ്ങള്‍ കോരുത്തോട്ടിലേക്കും എരുമേലിയ്ക്കു പോകുന്നവ പുഞ്ചവയല്‍ വഴിയും തിരിച്ചു വിടും.