video
play-sharp-fill

നവകേരള സദസ്; കോട്ടയം ജില്ലയില്‍ നിന്നും 350 സ്വകാര്യ ബസുകള്‍; 150 സ്‌കൂള്‍-കോളജ് ബസുകള്‍; ബസുകള്‍ വിട്ടുകൊടുത്താല്‍ സര്‍വീസ് മുടങ്ങുക രണ്ട് ദിവസം; യാത്രാ ചിലവും ജീവനക്കാരുടെ വേതനവും ബസ് ഉടമകള്‍ വഹിക്കണമെന്നും നിർദ്ദേശം

നവകേരള സദസ്; കോട്ടയം ജില്ലയില്‍ നിന്നും 350 സ്വകാര്യ ബസുകള്‍; 150 സ്‌കൂള്‍-കോളജ് ബസുകള്‍; ബസുകള്‍ വിട്ടുകൊടുത്താല്‍ സര്‍വീസ് മുടങ്ങുക രണ്ട് ദിവസം; യാത്രാ ചിലവും ജീവനക്കാരുടെ വേതനവും ബസ് ഉടമകള്‍ വഹിക്കണമെന്നും നിർദ്ദേശം

Spread the love

കോട്ടയം: നവകേരള സദസ് പര്യടനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ മണ്ഡലങ്ങളുടെ പരിധിയില്‍ 350 സ്വകാര്യ ബസുകള്‍ നല്‍കണമെന്ന് ആര്‍ടിഒ ഓഫീസില്‍ നിന്ന് നിര്‍ദേശം.

ഓരോ മണ്ഡലത്തിലെയും സമ്മേളനത്തിന് അതാത് സ്ഥലങ്ങളിലെ സ്വകാര്യ ബസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് ജില്ലയില്‍ മന്ത്രിസഭാംഗങ്ങളുടെ പര്യടനം. പര്യടനത്തിലേക്ക് ഏറ്റെടുക്കുന്ന ബസുകള്‍ മുന്‍കൂട്ടി അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണം.

ബസുകള്‍ വിട്ടുകൊടുത്താല്‍ വാടക, ഡീസല്‍ എന്നിവയോ ബസ് ജീവനക്കാര്‍ക്ക് വേതനമോ നല്‍കില്ല. സര്‍വീസ് രണ്ടു ദിവസം മുടങ്ങുക മാത്രമല്ല, ഇതിലേക്കുള്ള ചെലവ് ഉടമകള്‍ വഹിക്കുകയും ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലേക്ക് മാത്രം 150 ബസുകള്‍ വിട്ടുനല്‍കാനാണ് ബസുടമാസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി, പാലാ, വൈക്കം മണ്ഡലങ്ങളിലേക്ക് ആ പ്രദേശങ്ങളിലെ ബസുകളെടുക്കും. ഇത് കൂടാതെയാണ് സ്‌കൂള്‍, കോളജ് ബസുകളും വിട്ടുകൊടുക്കാന്‍ മാനേജ്‌മെന്‍റുകളോട് പ്രദേശിക പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടത്.

കുടുംബശ്രീ, കര്‍ഷസംഘടനകള്‍, പാര്‍ട്ടി പോഷകസംഘടനകള്‍ എന്നിങ്ങനെ ഓരോ വാര്‍ഡില്‍ നിന്ന് കുറഞ്ഞത് ഒരു ബസിനുള്ള സംഘത്തെ എത്തിക്കാനാണ് ലോക്കല്‍ കമ്മിറ്റികള്‍ക്കുള്ള നിര്‍ദേശം. പ്രവര്‍ത്തകര്‍ കാറുകളിലും ബൈക്കുകളിലും എത്തണമെന്നും നിര്‍ദേശമുണ്ട്.

ഓരോ പ്രദേശത്തുള്ളവരും ഒരേ തരത്തിലുള്ള വേഷവിധാനത്തിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റും വിധം പുതുമകളോടെയും എത്തണമെന്നാണ് ആവശ്യപ്പെടുന്നത്.