play-sharp-fill
കേന്ദ്ര സർക്കാർ അനുമതി കിട്ടിയാൽ കെ. റെയിൽ നടപ്പാക്കും: മുഖ്യമന്ത്രി; നവകേരളസദസിനു മുമ്പ് കോട്ടയത്തെ പ്രഭാത യോഗത്തിലെ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും പൂർണ രൂപം ചുവടെ:

കേന്ദ്ര സർക്കാർ അനുമതി കിട്ടിയാൽ കെ. റെയിൽ നടപ്പാക്കും: മുഖ്യമന്ത്രി; നവകേരളസദസിനു മുമ്പ് കോട്ടയത്തെ പ്രഭാത യോഗത്തിലെ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും പൂർണ രൂപം ചുവടെ:

 

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ ഉടൻ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്നു കോട്ടയത്തെ നവകേരള സദസിനു മുമ്പായി നടത്തിയ പ്രഭാത യോഗത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പണലഭ്യത ഇക്കാര്യത്തിൽ പ്രശ്‌നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. കെറെയിൽ നമ്മൾ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാൻ പറ്റില്ല. വെറുതെ അധ്വാനം പാഴാക്കണ്ട എന്ന് കരുതി നിർത്തിവെച്ചതാണ്.
സാധാരണ നിലയിൽ കേന്ദ്രസർക്കാർ അനുമതി നൽകേണ്ടതാണ്. ചില സങ്കുചിത മനസുകൾ അനുവദിച്ചില്ല. കെറെയിൽ നടപ്പാക്കുന്നതു സംബന്ധിച്ചു ദക്ഷിണ റെയിൽവേയോട് പരിശോധിക്കാൻ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിർക്കുന്നതാണ് കണ്ടത്. എതിർപ്പുകൾ ഉണ്ടായാലും കെറെയിൽ നടപ്പാക്കുക തന്നെ വേണമെന്ന് ചൂണ്ടിക്കാട്ടിയത് കോട്ടയത്തെ പ്രഭാത യോഗത്തിൽ ആദ്യം സംസാരിച്ച ജസ്റ്റിസ് കെ.ടി. തോമസ് ആണ്.

കോട്ടയം നഗരത്തിലെ കഞ്ഞിക്കുഴി ഭാഗത്ത് ഗതാഗതക്കുരുക്ക് അഴിക്കാൻ ഫ്‌ളൈ ഓവറുകൾ നിർമ്മിക്കണമെന്നും കോടിമത മുതൽ നാഗമ്പടം പാലം വരെ ഫ്‌ളൈ ഓവർ നിർമ്മിക്കണം എന്നുമുള്ള ആവശ്യം ജസ്റ്റിസ് ജസ്റ്റിസ് കെ.ടി. തോമസ് ഉന്നയിച്ചപ്പോൾ സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ ഗൗരവതരമായാണ് കാണുന്നതെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ
ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ചർച്ചയ്ക്ക് എടുക്കുമ്പോൾ സഭാ പ്രതിനിധികളെ ഉൾപ്പെടുത്തുന്നമെന്ന ആവശ്യം ആ ഘട്ടത്തിൽ പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ ഓഫീസ് കോട്ടയത്ത് വേണമെന്ന് കാര്യവും സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംവരണം പരാതിയില്ലാതെ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കൽ സംസ്ഥാനത്ത് ഉണ്ടാവുകയില്ല. പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യങ്ങളിൽ അതിന്റെ നടപടിക്രമങ്ങളിലൂടെ അംഗീകാരം നൽകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മാള വിഭാഗത്തിൽനിന്ന് സിറോ മലബാർ സഭയിൽ അംഗമായവർക്ക് ഒ ബി സി സംവരണം നൽകണമെന്നായിരുന്നു മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

നെല്ല് സംഭരണത്തിന്റെ ഭാഗമായി വലിയ തുക സംസ്ഥാനത്തിന് കിട്ടാനുണ്ട് കൈയിലുണ്ടാകേണ്ട പൈസ ഇല്ലാതെ വരുമ്പോൾ മറ്റ് ആവശ്യങ്ങൾക്ക് പണം ചെലവഴിക്കാൻ ആകാത്ത സ്ഥിതിയാണ്. നെൽക്കർഷകർക്ക് നൽകുന്ന പി ആർ എസ് വായ്പയുടെ പൂർണ്ണമായ ഉത്തരവാദി സർക്കാർ ആണ്. പലിശയടക്കം നൽകുന്നത് സർക്കാരാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ പിആർഎസ് വായ്പ തുടരുകയല്ലാതെ മറ്റു മാർഗ്ഗമില്ല.
പാഠ്യപദ്ധതിയിൽ ഏതെങ്കിലും ഭാഗം ഒഴിവാക്കുന്ന രീതി കേരള സ്വീകരിച്ചിട്ടില്ല കേന്ദ്രസർക്കാർ അത്തരത്തിൽ നിലപാട് സ്വീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് കേരളത്തിലാണ്. ചരിത്രത്തോട് നീതിപുലർത്തുന്ന നിലപാടേ ഇവിടെയുള്ളു എന്നും മാർ ജോസഫ് പെരുന്തോട്ടം ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഓഫ് ഷോർ ക്യാമ്പസുകൾ ആരംഭിക്കാനുള്ള സഹായം സർക്കാർ നൽകണമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ സി.ടി. അരവിന്ദകുമാർ ആവശ്യപ്പെട്ടു. എംജി.ഗ്ലോബൽ അക്കാദമിക് കാർണിവൽ പോലെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ലോകത്തെ അറിയിക്കാനുള്ള പദ്ധതികൾ വേണമെന്നും പ്രൊഫ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
സർക്കാർ ജീവനക്കാരായ സി.എസ്.ഐ സഭയിലെ അംഗങ്ങൾക്കും സഭ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്കുകൾ നീക്കണമെന്നായിരുന്നു സിഎസ്‌ഐ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാന്റെ ആവശ്യം. ഇക്കാര്യം പരിശോധിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള താമസം ഉണ്ടെന്ന പരാതിയും പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷണ സിനിമകൾക്ക് കെഎസ്എഫ്ഡിസിയുടെ ഒരു തീയേറ്റർ എങ്കിലും സ്ഥിരമായി കൊടുക്കണം എന്നായിരുന്നു ചലച്ചിത്ര സംവിധായകനായ ജയരാജ് ആവശ്യപ്പെട്ടത്. അവശത അനുഭവിക്കുന്ന സിനിമ -മറ്റിതര കലാകാരന്മാർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും പാക്കേജ് നടപ്പാക്കാൻ പറ്റണമെന്നും ജയരാജ് ആവശ്യപ്പെട്ടു. അവശകലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കലാസൃഷ്ടികൾ അടക്കമുള്ള സംരക്ഷിക്കുന്നതിനുള്ള പാക്കേജാണ് ഉദ്ദേശിച്ചതെങ്കിൽ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും എന്ന് പരിശോധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജം ഇയാത്തുൾ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. സ്‌പെഷ്യൽ സ്‌കൂളുകൾ എയ്ഡഡ് ആക്കണം. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ : നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലായി ഉയർത്തണം. സമുദായ സംവരണം തനതായ നിലയിൽ നിലനിർത്തണം. സ്‌പെഷ്യൽ സ്‌കൂളുകളിൽ കോച്ചിംഗ് സെന്ററുകൾ സർക്കാർ തലത്തിൽ വന്നാൽ നന്നായിരുന്നുവെന്നും നദീർ മൗലവി പറഞ്ഞു.
സെൽഫ് ഫിനാൻസിംഗ് കോളേജുകൾ പ്രതിസന്ധികൾ നേരിടുകയാണ്. അതിനനുസരിച്ചു വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ ഉണ്ടാവണമെന്നു എസ് എൻ ഡി പി യൂണിയൻ നേതാവായ സുരേഷ് പരമേശ്വരൻ ആവശ്യപ്പെട്ടു.
വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പാലായനം ഒഴിവാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം. ലഹരിവസ്തുക്കൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ സർക്കാർ ശക്തമാക്കണം. ശ്രീനാരായണ ദർശനങ്ങൾ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും സുരേഷ് പരമേശ്വരൻ ആവശ്യപ്പെട്ടു.
കോട്ടയം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗതകുരുക്ക് അഴിക്കുന്നതിനായി ഇന്നർ-ഔട്ടർ റോഡുകൾ, ഫ്‌ളൈ ഓവറുകൾ, സബ്‌വേകൾ എന്നിവ അത്യാവശ്യമാണെന്ന് കോട്ടയം യാക്കോബായ ബിഷപ്പ് തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. ശാസ്ത്രീ റോഡിന്റെ നിർമ്മാണം കളത്തിപ്പടി വരെ നീട്ടി പൂർത്തീകരിക്കണം. കോടിമതയിൽ നിന്നാരംഭിച്ച് കൊല്ലാട് പുതുപ്പള്ളിവഴി മണർകാട് എത്തുന്ന കെ.കെ റോഡിനു സമാന്തരമായി റോഡ് നിർമ്മിക്കണം. പ്രധാനപ്പെട്ട റോഡുകളിൽ പി പി ടി മോഡൽ പാർക്കിംഗ് സൗകര്യമൊരുക്കണം. യുവജനങ്ങൾ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറുന്നത് ഒഴിവാക്കാനായി സർക്കാർ ഭാവി മുന്നിൽക്കണ്ടുള്ള നടപടികൾ സ്വീകരിക്കണം. അതിനായി ബ്രെയിൻ ലോസ് എന്നത് ബ്രെയിൻ ഗയിൻ ആക്കി മാറ്റാൻ നൂതന പദ്ധതി നടപ്പാക്കണം.

യുവജനങ്ങൾ സംസ്ഥാനം വിട്ടു പോകുന്നതുകൊണ്ടു ഭാവിയിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ മനസിലാക്കി പഠിച്ച് വ്യക്തതയോടെയുള്ള ധാരണ ഉണ്ടാക്കി സർക്കാർ നടപടി സ്വീകരിക്കും.