
സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്;കേന്ദ്രം അനുമതി നല്‍കിയാല്‍ ഉടൻ കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്.
സ്വന്തം ലേഖിക.
കോട്ടയം :സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലന്നും . രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും,കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടൻ കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
കോട്ടയം ജെറുസലേം മാര്‍ത്തോമ ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന പ്രഭാതയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ,കോട്ടയം നഗരത്തിലെ കഞ്ഞിക്കുഴി ഭാഗത്ത് ഗതാഗതക്കുരുക്ക് അഴിക്കാൻ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കണമെന്നും കോടിമത മുതല്‍ നാഗമ്പടം പാലം വരെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണം എന്നുമുള്ള ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെ ബി കോശി കമ്മിഷൻ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവതരമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുക്കുമ്പോൾ സഭാ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നമെന്ന ആവശ്യം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഓഫീസ് കോട്ടയത്ത് വേണമെന്ന് കാര്യവും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംവരണ വിഭാഗങ്ങളുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കല്‍ സംസ്ഥാനത്ത് ഉണ്ടാവുകയില്ല. പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യങ്ങളില്‍ നടപടിക്രമങ്ങളിലൂടെ അംഗീകാരം നല്‍കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള താമസം ഉണ്ടെന്ന പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശകലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ ഏഴായിരത്തോളം പട്ടയ അപേക്ഷകളില്‍ സര്‍വേ നടത്തി അര്‍ഹത പരിശോധിച്ച് അടുത്ത വര്‍ഷം തന്നെ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളപ്പൊക്കം പരിഹരിക്കാനും കാര്‍ഷിക മേഖലയില്‍ ജലസമൃദ്ധി ഉണ്ടാക്കുന്നതിനുമായി മീനച്ചില്‍ നദീതട പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം പരിഗണിക്കും.