
സ്വന്തം ലേഖകൻ
മലപ്പുറം:എടപ്പാള്‍ തുയ്യം സ്കൂളിലെ കുട്ടികളെയാണ് റോഡില്‍ ഇറക്കിയത്.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെയാണ് കുട്ടികളെ റോഡില്‍ ഇറക്കിയത്. പ്രൈമറി-പ്രീപ്രൈമറി ക്ലാസ്സുകളിലുള്ള അമ്ബതോളം കുട്ടികളെ റോഡില്‍ നിര്‍ത്തിയിരുന്നു.
നവകേരളയ്ക്കായി കുട്ടികളെ ചൂഷണം ചെയ്യാൻ പറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് കുട്ടികളെ റോഡിലിറക്കിയത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ കൈവീശണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുന്നതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.