കോട്ടയം : പ്രതിദിനം 5000 പേർക്ക് ഭഷണം നൽകുന്ന ആർപ്പുക്കരയിലെ നവജീവൻ പുതു വർഷത്തിലും അശരണർക്കും
അനാഥർക്കും അഭയമാകുന്നു. നവജീവൻ പുതുവർഷത്തിൽ സാന്ത്വനപരിപാലന കേന്ദ്രം ആരംഭിക്കും.
കിടപ്പുരോഗികൾക്കു താമസി ക്കാൻ ആധുനിക സൗകര്യങ്ങ ളോടെ സജ്ജമാക്കിയ കേന്ദ്ര ത്തിൽ 50 കിടക്കകളാണുള്ളത്. 3ന് ഉച്ചകഴിഞ്ഞ് 3നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്യും.
കുടുംബപ്രശ്നങ്ങളിൽപെട്ടു വലയുന്നവർക്കും മനോദൗർബല്യമുള്ളവർക്കും കൗൺസലിങ് സൗകര്യം ഉൾപ്പെടെ നൽകാൻ മെഡി ക്കൽ കോളജിലെ വിദഗ്ദ ഡോ ക്ടർമാരുടെ ക്ലാസുകൾ ഉൾക്കൊ ള്ളിച്ചു നവജീവൻ ട്രസ്റ്റ് വചനവിരുന്ന് എന്ന പദ്ധതിക്കും തുടക്കം കുറിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1966 മുതൽ കിടപ്പുരോഗികൾ ക്കു ഭക്ഷണവിതരണം ആരംഭിച്ച
നവജീവൻ മാനേജിങ് ട്രസ്റ്റി പി. : യു.തോമസ് പുതുവർഷത്തിൽ കൂടുതൽ പേരിലേക്കു സേവനം എത്തിക്കാൻ ആഗ്രഹിക്കുന്നു.
ഇപ്പോൾ പ്രതിദിനം 5000 പേർ ക്കു ഭക്ഷണം എത്തിക്കുന്നതായി അദ്ദേഹം പറയുന്നു.
മെഡിക്കൽ കോളജിൽ അറ്റൻ
ഡർ തസ്തികയിൽ നിന്നു വിരമിച്ചിട്ടും അവിടെ പതിവുപോലെ ജോലിക്കെത്തി രോഗികളെ സഹായിച്ച പി.യു.തോമസിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെട്ട് ഒരു വർഷം കൂടി സേവനകാലാവധി നീട്ടിനൽകി. പക്ഷേ ഇപ്പോഴും ഇതു തന്റെ നി യോഗമായി കരുതി സേവനം തുടരുകയാണ് അദ്ദേഹം.
പിന്നോട്ടു നടക്കാൻ മാത്രം അറിഞ്ഞിരുന്ന റിവേഴ്സ് അബു (കുഞ്ഞച്ചൻ), കരി ഓയിൽ ഒഴിച്ചു കുളിച്ചിരുന്ന ജഡായു (ജയിംസ്), അരവിന്ദൻ എന്നിവർ പു തിയ ജീവിതത്തിലേക്കു കടന്നതു നവജീവനിലൂടെയാണ്. 54 വർഷത്തിനിടെ രണ്ടായിരത്തോളം പേർ നവജീവനിലെ ചികിത്സ യിലൂടെ പുതുജീവൻ വച്ചു സ്വ ന്തം വീടുകളിലേക്കു മടങ്ങിയിട്ടുണ്ട്.
മനോദൗർബല്യമുള്ള 3500 പേർക്ക് ഇതുവരെ പുനരധിവാ സം ഒരുക്കി. ഇപ്പോൾ 92 പുരു ഷൻമാരും 68 സ്ത്രീകളുമടക്കം 148 പേരുണ്ട്.
പ്രതിദിനം ഭക്ഷണത്തിനും ചി കിത്സയ്ക്കുമായി ശരാശരി 1.75 ലക്ഷത്തോളം രൂപ ചെലവുണ്ട്. സുമനസ്സുകളുടെ കരുണയിലാ ണു സ്ഥാപനം മുന്നോട്ടു പോകു ന്നതെന്ന് അദ്ദേഹം പറയുന്നു