നവജാത ശിശു മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്

Spread the love

 

ആലപ്പുഴ: കുഞ്ഞ് മരിച്ചത് അണുബാധയെ തുടർന്നെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ.

ജനിച്ചപ്പോൾ ഉണ്ടായ അണുബാധയാണ് മരണത്തിന് കാരണം.

സാധാരണ പ്രസവമാണ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ല.

കുട്ടി ജനിച്ചത് പ്രസവ വാർഡിൽ ആണെന്നത് അവാസ്തവം.

ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്.

പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയത്.

സീനിയർ ഡോക്ടർമാർ പരിചരിച്ചില്ല എന്നത് അവാസ്തവം.

അണുബാധയെ തുടർന്നാണ് കുഞ്ഞിനെ മറ്റുള്ളവരെ കാണിക്കാതിരുന്നതെന്നും വിശദീകരണം.