സ്വന്തം ലേഖകൻ
പത്തനംതിട്ട: നൗഷാദിന്റെ തിരോധാനത്തിൽ വഴിത്തിരിവ്. കലഞ്ഞൂർ സ്വദേശി നൗഷാദിനെ പൊലീസ് തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് മേഖലയിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ മൊഴി നൽകിയിരുന്നു.
പത്തനംതിട്ടയിലെ കലഞ്ഞൂരിൽ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. അദ്ദേഹത്തെ കാണാൻ ഇല്ല എന്നുള്ള വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതിനെ തുടർന്നാണ് തൊടുപുഴ ഭാഗത്തുള്ളതായി വിവരം ലഭിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. മാധ്യമങ്ങളുടെ മുമ്പിലും നിഷാദ് പ്രതികരണം നടത്തി.ഒന്നര വർഷം മുമ്പാണ് ഇയാളെ കാണാതായത്.
മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.
പരസ്പര വിരുദ്ധമായ മൊഴി നൽകി പ്രതി പൊലീസിനെ കുഴയ്ക്കുകയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, നൗഷാദ് ജീവനോടെ ഉണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.