
നല്ല ചർമ്മം ലഭിക്കാൻ ഫെയ്സ് വാഷും അത്യാവിശ്യമാണ്. ചർമ്മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കും എണ്ണ മയവും നീക്കം ചെയ്യുന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷമാണ് ചർമ്മ പോഷണത്തിന് ലഭ്യമാകുന്നത്. ഇനി മികച്ച ഫെയ്സ് വാഷ് ബ്രാൻഡുകൾ തപ്പി കടയിൽ പോകേണ്ട ആവിശ്യമില്ല. രാസവസ്തുക്കൾ അടങ്ങാത്ത നാച്യുറൽ ഫെയ്സ് വാഷ് വീട്ടിൽ തന്നെ തയ്യാറാക്കാം.
ചേരുവകൾ
കടലമാവ്
ചന്ദനപ്പൊടി
ആര്യവേപ്പില
പാൽ പൊടി
ഗ്രീൻ ടീ
റോസാപ്പൂവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
ആദ്യം കടലമാവിലേയ്ക്ക് ചന്ദനം പൊടിച്ചതും ആര്യവേപ്പില ഉണക്കിപൊടിച്ചതും ചേർക്കാം. കുറച്ച് പാൽപൊടിയും, റോസാപ്പൂവിൻ്റെ ഇതളുകൾ ഉണക്കിപ്പൊടിച്ചതും അതിലേയ്ക്കു ചേർക്കാം. ഇതിൽ ഗ്രീൻ ടീ ഒഴിച്ചിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
കഞ്ഞി വെള്ളം ഫെയ്സ് വാഷ്
അടുക്കളയിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളത്തിനു ചർമ്മം ക്ലെൻസ് ചെയ്യാനുള്ള ശേഷിയുണ്ട്. ധാരാളം ആൻ്റിഓക്സിഡൻ്റുകളുടെ ഉറവിടമാണത്.
ചേരുവകൾ
കഞ്ഞിവെള്ളം- 1/2 കപ്പ്
വെള്ളം- 2 കപ്പ്
കറ്റാർവാഴ ജെൽ- 1 ടീസ്പൂൺ
ഫെയ്സ് വാഷ്- 2 ടേബിൾസ്പൂൺ
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഞ്ഞി വെള്ളം നന്നായി അരിച്ച് ഒരു ബൗളിലേയ്ക്കെടുക്കാം. അതിലേയ്ക്ക് കറ്റാർവാഴ ജെല്ലും, ഏതാനും തുള്ളി വെളിച്ചെണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്സ് വാഷിൽ നിന്നും രണ്ട് ടേബിൾസ്പൂൺ ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയുള്ള ഒരു ബോട്ടിലിലേയ്ക്ക് ഇത് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.



