play-sharp-fill
ചിരട്ട  ഉണ്ടോ?എങ്കിൽ കളയാൻ വരട്ടെ; ചിരട്ടക്ക്​ വന്‍ ഓഫര്‍! കിലോക്ക്​ വെറും 298 രൂപ മാത്രം!!

ചിരട്ട ഉണ്ടോ?എങ്കിൽ കളയാൻ വരട്ടെ; ചിരട്ടക്ക്​ വന്‍ ഓഫര്‍! കിലോക്ക്​ വെറും 298 രൂപ മാത്രം!!

സ്വന്തം ലേഖകൻ

പണം സമ്പാദിക്കാൻ കിട്ടുന്ന ഒരു അവസരവും മലയാളികൾ കളയില്ല. കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ഇപ്പോൾ നാളികേരം കൊണ്ട് തന്നെ കൊടിശ്വരൻ ആകാനുള്ള അവസരം തുറന്നുകിടക്കുകയാണ്.

തേങ്ങ ചിരകിയ ശേഷം വലിച്ചെറിയുന്ന ചിരട്ടയാണ് ഇപ്പോൾ ഓണ്ലൈൻ ഷോപ്പിംഗ് രംഗത്തെ താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിരട്ട കൊണ്ട് വളരെയേറെ ഉപയോഗങ്ങളുണ്ട് എന്ന് അറിയണമെങ്കിൽ ആമസോണിൽ ഒന്ന് നോക്കിയാൽ മാത്രം മതി. കരകൗശലവസ്തുക്കൾ, വിത്ത് മുളയ്പ്പിക്കൽ, പ്രകൃതിദത്ത കരി, ബി.ബി.ക്യു തുടങ്ങിയ ആവശ്യങ്ങൾക്കായി ചിരട്ട ഉപയോഗിക്കാം എന്നാണ് ആമസോണിൽ പറയുന്നത്.

ഓഫർ പ്രകാരം അരക്കിലോയ്‌ക്ക്‌ 199 രൂപ എന്നത് 149 രൂപയുടെ ഓഫറിന് സ്വന്തമാക്കാം. അതുകൊണ്ടു തന്നെ ഒരു കിലോ ചിരട്ട 298 രൂപയ്ക്കു വാങ്ങാം. അല്ലെങ്കിൽ 398 രൂപ നൽകണം.

വേണ്ടിവന്നാൽ ഉടമയെ ലക്ഷപ്രഭുവാക്കാൻ ഉതകുന്ന വസ്തുവാണ് ഈ ചിരട്ട. തെരഞ്ഞെടുത്ത ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാൽ നോ കോസ്റ്റ്​ ഇ.എം.ഐ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാവും.

കേരളത്തില്‍ നിന്നുള്ള പെര്‍ഫെക്​ട്​ പ്രൊഡക്​ട്​സ്​ എന്ന കമ്പനിയാണ്​ ചിരട്ട വില്‍പനക്കെത്തിച്ചിരിക്കുന്നത്​.

ക്ലൗഡ്​ ടൈല്‍ ഇന്ത്യ എന്ന കമ്പനി വില്‍പനക്ക്​ എത്തിച്ചിരിക്കുന്ന പോളിഷ്​ ചെയ്​ത 2 ചിരട്ടകള്‍ക്ക്​ 349 രൂപയാണ്​ വില.

കിലോക്ക്​ 199 രൂപ, 40 എണ്ണത്തിന്​ 140 രൂപ, 75 എണ്ണത്തിന്​ 250 രൂപ, 4കിലോക്ക്​ 315രൂപ എന്നിങ്ങനെ വ്യത്യസ്​ത ഓഫറുകളുമായി വേറെയും കമ്പനികള്‍ ആമസോണില്‍ ചിരട്ടക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്​.