play-sharp-fill
ഫ്ളക്സില്‍ പടം വന്നാല്‍ കുളിരുകോരുന്ന ആളല്ല താൻ; യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും നാട്ടകം സുരേഷ്

ഫ്ളക്സില്‍ പടം വന്നാല്‍ കുളിരുകോരുന്ന ആളല്ല താൻ; യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ

കോട്ടയം : ഫ്ളക്സില്‍ പടം വന്നാല്‍ കുളിരുകോരുന്ന ആളല്ല താനെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. യു.ഡി.എഫിന്റെ കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും നാട്ടകം സുരേഷ് പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നതിന് കൃത്യമായ കാരണം ഉണ്ട്. അത് പാര്‍ട്ടി വേദിയില്‍ പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്‌ളക്സില്‍ പടം വരാതിരുന്നത് കാരണമല്ല പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. പത്രത്തില്‍ പടം വരുന്നതോ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതോ കണ്ട് കുളിര്‍ കോരുന്ന പാരമ്പര്യമല്ല തന്റേത്.

പത്രത്തില്‍ പടം വരാന്‍ ഇടിയുണ്ടാക്കി കേറുന്ന നേതാവുമല്ല താന്‍. യു.ഡി.എഫിന്റെ യോഗം നടക്കുന്ന ദിവസങ്ങളില്‍ പല പരിപാടികളും ഉണ്ടാകും. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്. ഏത് ജോലി ഏറ്റെടുത്താലും , അത് ഭംഗിയായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാന്‍ പോകാറില്ല. പാര്‍ട്ടിയിലെ പ്രശ്നം പാര്‍ട്ടിയില്‍ പരിഹരിക്കും. നിലവില്‍ പരാതി നല്‍കേണ്ട പ്രശ്നങ്ങള്‍ ഒന്നുമില്ല. എന്ത് കൊണ്ട് പങ്കെടുത്തില്ല എന്ന് പാര്‍ട്ടി വേദിയില്‍ അറിയിക്കും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. അറിയിക്കാറില്ല എന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.