
“വിളിച്ചു പറയാതെ പരിപാടി നടത്താൻ പറ്റുവോ.. അത് പിന്നെ ഓരോരോ കീഴ് വഴക്കങ്ങൾ ആകുമ്പോ..!” ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥൻ; യൂത്ത് കോൺഗ്രസ് പരിപാടികൾ നേതൃത്വവുമായി ആലോചിക്കണം; യൂത്ത് കോൺഗ്രസ് അടിയന്തര കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് പാലായിൽ; ശശി തരൂരിനെ ക്ഷണിച്ചതിനെ ചൊല്ലി കോട്ടയത്ത് കോൺഗ്രസിൽ കലഹം തുടരുന്നതിനിടെ ശബരീനാഥനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്
സ്വന്തം ലേഖകൻ
കോട്ടയം: ശശി തരൂരിനെ ക്ഷണിച്ചതിനെ ചൊല്ലി കോട്ടയത്ത് കോൺഗ്രസിൽ കലഹം തുടരുന്നതിനിടെ ശബരീനാഥനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്.
ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥനെന്ന് പറഞ്ഞ സുരേഷ് ശബരീനാഥന് അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കണമെന്നും വിമർശിച്ചു.ശബരീനാഥൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നിട്ട് എത്ര നാളായി എന്ന് എല്ലാവർക്കുമറിയാമെന്നും ശബരീനാഥിന് കീഴ്‌വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഏറെ നാൾ പ്രവർത്തിച്ച ആളാണ് ഞാൻ. യൂത്ത് കോൺഗ്രസ് പരിപാടികളൊക്കെ കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോൺഗ്രസിന്റെ തരൂർ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ല’- കോട്ടയത്തെ യൂത്ത് കോൺഗ്രസ്സ് പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന കെ എസ് ശബരിനാഥന്റെ പരാമർശത്തോടായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം.
ശശി തരൂരിനെ ക്ഷണിച്ചതിനെ ചൊല്ലി കോട്ടയത്ത് യൂത്ത് കോൺഗ്രസിൽ കലഹം രൂക്ഷമായി തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് അടിയന്തര ജില്ലാ കമ്മിറ്റി യോഗം ഇന്ന് പാലായിൽ ചേരും.