
വിഷ്ണു ഗോപാൽ
കോട്ടയം : കോട്ടയം നഗരസഭയിലെ നാട്ടകം പ്രദേശത്തെ ജനങ്ങൾ ദീർഘ നാളുകളായി അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് ശ്വാശത പരിഹാരം.കുടിവെള്ള – ജലസേചന മേഖലയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന കിഫ്ബിയിൽ നിന്നും നാട്ടകം പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 18 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമെന്നോളം കുടിവെള്ള വിതരണത്തിനായുള്ള പൈപ്പ് ലൈനുകൾ എത്തി കഴിഞ്ഞു. നിർമ്മാണം പൂർത്തിയാവുന്നതോടെ തുരുത്തുമേൽചിറ, വാലടിചിറ, പൂഴിക്കുന്ന്, മണിപ്പുഴ, നാട്ടകം പ്രദേശങ്ങളിലെ ജനങ്ങൾ ദീർഘ നാളുകളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേനൽ കടുത്താൽ ദിവസേനെയുള്ള ആവശ്യങ്ങൾക്കായി കാശ് മുടക്കി പുറത്ത് നിന്നും വെള്ളം വാങ്ങുന്നവരാണ് ഇവിടുത്തുകാർ. എന്നാൽ കുടിവെള്ള വിതരണ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദീർഘനാളുകളായി അനുഭവിക്കുന്ന കുടിവെള്ളക്ഷാമം അവസാനിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രദേശവാസികൾ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.




