നാട്ടകം ഗവ.എച്ച്.എസ്.എല്‍.പി. സ്കൂളിലെ 2020 അധ്യായന വര്‍ഷത്തിലെ വിജയികള്‍ക്ക് അനുമോദനവും എന്‍ഡോവ്മെന്‍റ് വിതരണവും നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നാട്ടകം : നാട്ടകം ഗവ.എച്ച്.എസ്.എല്‍.പി. സ്കൂളിലെ 2020 അധ്യായന വര്‍ഷത്തിലെ എല്‍.എസ്.എസ്. ജേതാക്കളായ 4 കുട്ടികളെയും ആദരിക്കുകയും 2020-21, 2021-2022 അധ്യായന വര്‍ഷത്തെ എന്‍ഡോവ്മെന്‍റ് വിതരണവും നടത്തി.

2022 ഏപ്രില്‍ 19 ചൊവ്വാഴ്ച് 11 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പി.റ്റി.എ പ്രസിഡന്‍റ് ശ്രീക്കുട്ടി ശ്രീകാന്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എല്‍.എസ്. എസ് വിജയികളായ സ്കൂളിന്‍റെ അഭിമാനമായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍ഡോവ്മെന്‍റ് വിതരണം വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ശങ്കരന്‍ അവറുകള്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയ എസ്.നായര്‍ മുഖ്യപ്രഭാഷണം നടത്തി.

വിവിധ എന്‍ഡോവ്മെന്‍റുകളുടെ സ്പോര്‍സര്‍ ചെയ്ത പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ മിത്രായനം, പൂര്‍വ്വവിദ്യാര്‍ത്ഥി കെ. പരമേശ്വരന്‍ നായര്‍ , മുന്‍. എച്ച്.എം. ശോഭന എന്നിവര്‍ നിര്‍വ്വഹിച്ചു.

കൗണ്‍സിലര്‍ ദീപാമോള്‍ ആശംസയും, സ്കൂള്‍ പ്രിന്‍സിപ്പല്‍ സജന്‍ എസ്. നായര്‍, എല്‍.പി. സ്കൂള്‍ പിടി.എ വൈസ് പ്രസിഡന്‍റ് ഷാനവാസ് എസ്. എസ്, വികസനസമിതി ചെയര്‍മാന്‍ ദിവാകരന്‍സാര്‍, ശോഭന, സ്കൂള്‍ വികസനസമിതി അംഗങ്ങളായ കെ. പരമേശ്വരന്‍ നായര്‍, രഞ്ജീഷ് ഡി പൂര്‍വ്വവിദ്യാര്‍ത്ഥി അനില്‍ പാലന്‍പ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. എച്ച്.എം. ഗീത ടി.ടി സ്വാഗതവും വിധുമോള്‍ ടി.കെ. നന്ദിയും രേഖപ്പെടുത്തി.