
കോട്ടയം : പോലീസിന്റെ കള്ളക്കളി കയ്യോടെ കണ്ടെത്തി കോടതി, കോട്ടയത്ത് വ്യാജരേഖ ചമച്ച് നിരപരാധികളെ ജയിലിൽ അടക്കാൻ ശ്രമിച്ച ചിങ്ങവനം പോലീസിന്റെ ശ്രമമാണ് കോടതി കയ്യോടെ പൊളിച്ചത്.
ജൂലൈ 28 നാണ് കേസിന് ആസ്പദമായ സംഭവം, കോട്ടയം നാട്ടകത്ത് ഭാര്യയുമായി അവിഹിത ബന്ധത്തിൽ ഉണ്ടായിരുന്ന ആളെ ആക്രമിക്കാൻ ശ്രമിക്കുകയും ഇത് തടയാൻ എത്തിയ മാതാവിനെ ധരിച്ചിരുന്ന നൈറ്റി വലിച്ചു കീറി അപമാനിക്കുകയും ചെയ്തെന്ന കേസിലെ പ്രതികളും നാട്ടകം സ്വദേശികളുമായ ആദിത്യൻ സുനിലിനും, സുനില്‍ കെ.സിയ്ക്കുമാണ് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി ജഡ്ജി അനില്‍കുമാർ ജാമ്യം അനുവദിച്ചത്.
രണ്ടാം പ്രതിയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്ന ആളെ രണ്ടു പ്രതികളും ചേർന്ന് ആക്രമിച്ചതായും, തടയാൻ എത്തിയ ഇവരുടെ മാതാവിന് മർദനമേറ്റതായുമായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതേ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് അന്വേഷണം നടത്തുന്നതായി അറിഞ്ഞ പ്രതികള്‍ കോട്ടയം ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. ഇതേ തുടർന്ന് കഴിഞ്ഞ മാസം ഒൻപതിന് പ്രതികള്‍ക്കെതിരെ കേസില്ലെന്നു കാട്ടി ചിങ്ങവനം പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്കി. ഇതേ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ കോടതി ക്ലോസ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് ശേഷം കഴിഞ്ഞ 13 ന് ചിങ്ങവനം പൊലീസ് രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികളെ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഈ സമയത്ത് പ്രതി ഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ ജില്ലാ കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കി.
ഇതോടെ കള്ളക്കളി മനസ്സിലാക്കിയ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് കേസ് ഒക്ടോബർ 16ലേയ്ക്കു മാറ്റി വയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ നിയമനടപടി തുടരുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി പറഞ്ഞു.




