കോട്ടയം :നാഷണൽ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേർസ് അസോസിയേഷൻ
മൂന്നാമത് സംസ്ഥാന സമ്മേളനം 2025 മെയ് 23 വെള്ളിയാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള എയിഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള എം ആർ എസ് നഗറിൽ വെച്ച് നടത്തും.
2019ൽ കോട്ടയത്ത് വെച്ച് രൂപീകരിച്ച ഈ സംഘടന, തപാൽ ആർ എം എസ് ഓഫീസുകളിൽ നിന്നും വിരമിച്ച ജനാതിപത്യ വിശ്വാസികളായ പെൻഷനേഴ്സിന്റെ സംസ്ഥാനതല കൂട്ടായ്മ ആണ്.
കേന്ദ്ര പെൻഷൻകാർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സന്ദർഭത്തിൽ ആണ് കോട്ടയം സമ്മേളനം ചേരുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാർലമെന്റിന്റ ബജറ്റ് സമ്മേളനത്തിൽ, ഇന്ത്യാ മുന്നണിയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചു കൊണ്ട്, 1972 ലെ ccs പെൻഷൻ റൂൾസ് സർക്കാർ ഭേദഗതി ചെയ്യുക ഉണ്ടായി. ഭേദഗതി അനുസരിച് കേന്ദ്ര സർക്കാരിന് ഇനിമുതൽ പെൻഷനേർസിനെ വിരമിക്കൽ തീയതി അനുസരിച് തരം തിരിക്കാനും, പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ ഗവണ്മെന്റ് തീരുമാനിക്കുന്ന തീയതി മുതൽ മാത്രം നടപ്പിലാക്കാനും സാധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയൊരു വിഭാഗം പഴയ പെൻഷനേഴ്സിന് ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഉള്ള ഗൂഡ നീക്കമായി മാത്രമേ ഇതിനെ കാണാൻ കഴിയൂഎന്ന് ഭാരവാഹികൾ പറഞ്ഞു.
ഡൽഹി തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം എട്ടാം ശമ്പള കമ്മീഷനേ ഉടൻ നിയമിക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ശമ്പള കമ്മീഷനെ നിയമിച്ചു കൊണ്ട് ഓർഡർ ഇറക്കിയിട്ടില്ല. നിലവിലുള്ള രീതി അനുസരിച്ചു എട്ടാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ 2026 ജനുവരി 1 മുതൽ നടപ്പിലാക്കേണ്ടതാണ്. ശമ്പള കമ്മീഷനെ നിയമിച്ചു കഴിഞ്ഞാൽ റിപ്പോർട്ട് സമർപ്പിക്കാൻ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വേണം.
പുതിയ പെൻഷൻ നിയമ ഭേദഗതിയിൽ പറഞ്ഞിരിക്കുന്നത് പോലെ ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന തീയതി മുതൽ മാത്രമേ പരിഷ്കാരങ്ങൾ നടപ്പിൽ വരികയുള്ളൂ എങ്കിൽ ചുരുങ്ങിയത് രണ്ടു വർഷത്തെ ആനുകൂല്യങ്ങൾ ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടമാകും.
ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിനു ശേഷം ഉള്ള കഴിഞ്ഞ 9 വർഷത്തിനുള്ളിൽ പാർലമെന്റ് നിയമിച്ച ഉപസമിതികൾ പെൻഷനേഴ്സിന് സമർപ്പിച്ചിരുന്നു. ഗുണകരമായ താഴെ പറയുന്ന നിർദ്ദേശങ്ങൾ
ഇവയാണ്.
1.ജീവനക്കാർക്കും പെൻഷൻ കാർക്കുമുള്ള ഫിക്സഡ് മെഡിക്കൽ അലവൻസ് 1000 രൂപയിൽ നിന്ന് 3000 രൂപ ആയി വർധിപ്പിക്കുക.
2. പെൻഷൻ 65,70,75 വയസ് തികയുന്ന മുറക്ക് 5,10,15 ശതമാനം വെച്ച് വർധിപ്പിക്കുക.
പെൻഷൻകാരേയും ജീവനക്കാരെയും ബാധിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനു ഇതര സംഘടനകളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭത്തിന് സമ്മേളനം രൂപം നൽകും.
ജനറൽ കൺവീനർ കെ.എസ് കുമാരൻ ,
കെ. രാധാകൃഷ്ണൻ ,
എം.എൻ പുരുഷോത്തമൻ ,
റ്റി.യു മാത്യു .
എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു