നാഷണലിസ്റ്റ് മൈനോറിറ്റി കോൺഗ്രസ് എറണാകുളം ജില്ലാ കൺവെൻഷൻ നടന്നു
എറണാകുളം : നാഷണലിസ്റ്റ് മൈനോറിറ്റി കോൺഗ്രസ് എറണാകുളം ജില്ലാ കൺവെൻഷൻ എറണാകുളം അധ്യാപക ഭവനിൽ എൻ.സി.പി ശരദ് പവാർ വിഭാഗം സംസ്ഥാന ട്രെഷറർ പി.ജെ.കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്തു.
മൈനോറിറ്റി ഡിപ്പാർട്മെന്റ് ദേശീയ ജനറൽ സെക്രട്ടറി കുര്യൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ ഷൈജു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
നാഷണലിസ്റ്റ് മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കരീം മേലാത്ത്, ജില്ലാ വൈസ് ചെയർപേഴ്സൺ സുൽഫത് ഗഫൂർ, ജില്ലാ ട്രെഷറർ പേർസി പ്രകാശിയ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാഹിദ എൻ, എം.പി.അലി, ഫൗമി നഹാസ്, എൻ.സി.പി ശരദ് പവാർ വിഭാഗം നേതാക്കളായ മുരളി പുത്തൻവേലി, പി.ഡി.ജോൺസൻ, പ്രമോദ് മാലിപ്പുറം, കെ.കെ.പ്രദീപ്, പി.ആർ.രാജീവ്, അനൂപ് റാവുത്തർ, എം.എച്.റഷീദ് എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0