പണിമുടക്ക് എന്തിനുള്ളതാ? എല്ലാത്തിനും, അതുകാണ്ട് ഈ സമരത്തോട് അനുകൂലിക്കണം എന്ന് മറുപടി; എന്തിന് വേണ്ടിയാണ് ഇന്ന് ഇത് നടത്തുന്നത്; വഴിയാത്രക്കാരന്റെ ചോദ്യത്തിന് മുന്നിൽ പെട്ടുപോയ സമരക്കാരനെ രക്ഷിച്ച് വാഹനത്തിന്റെ ഹോൺ ; ഹോൺ കാത്ത പ്രവർത്തകനെ ട്രോളി സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പണിമുടക്കിന്റെ പേരിൽ ജീവിക്കാൻ റോഡിലിറങ്ങുന്ന സാധാരണക്കാരെ വഴി തടഞ്ഞ് തിരിച്ചുവിടുന്നതടക്കമുള്ള വിഡിയോകൾ ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. ഓട്ടോറിക്ഷയുടെ കാറ്റഴിച്ച് വിടുന്നതും ചില്ല് പൊട്ടിക്കുന്നതും അടക്കമുള്ളവ ഇവയിൽ ചിലതാണ്. ഡോക്ടറെ കാണാൻ ഇറങ്ങിയ സ്ത്രീയോട് ഡോക്ടർ ഇന്ന് ലീവാണ്, മടങ്ങി പൊയ്ക്കോ എന്ന് റോഡിൽ നിന്നും കല്പിക്കുന്ന പ്രവർത്തകന്റെ വിഡിയോയും വൈറലാണ്.

എന്നാൽ ഇന്ന് ഉത്തരം മുട്ടിനിൽക്കുമ്പോൾ ഒരു ‘ഹോൺ’ രക്ഷിച്ച പ്രവർത്തകനാണ് ട്രോളുകളിലെയും താരം.
ഹർത്താൽ എന്തിനുള്ളതാണെന്ന് വഴിതടയാനെത്തിയ യുവാവിനോട് യാത്രക്കാരന്റെ ചോദ്യം. അതിന് മുന്നിൽ തന്നെ പ്രവർത്തകൻ ഒന്ന് പരുങ്ങി. ‘എല്ലാത്തിനും, അതുെകാണ്ട് ഈ സമരത്തോട് അനുകൂലിക്കണം’ എന്ന ഒഴുക്കൻ മറുപടി യുവാവ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തിന് വേണ്ടിയാണ് ഇന്ന് ഇത് നടത്തുന്നത് എന്ന് പറഞ്ഞുതരുമോ എന്നായി അടുത്ത ചോദ്യം. ഇതോടെ എന്തിനാണ് ഈ പണിമുടക്ക് എന്ന് വിശദീകരിക്കാൻ പോലും അറിയാത്ത വഴി തടയൽ സമരക്കാരനെ ഒരു ‘ഹോൺ’ കാത്തു.

അതുവഴി കടന്ന് പോയ വാഹനത്തിന്റെ ഹോൺ കേട്ടപാടെ ചെവിപൊത്തി ഒരു മിനിറ്റേയെന്ന് പറഞ്ഞ് ചോദ്യങ്ങളിൽ നിന്നും യുവാവ് നൈസായി രക്ഷതേടി. പക്ഷേ ഇതെല്ലാം വിഡിയോ എടുത്തതോടെ ‘ഹോൺ കാത്ത പ്രവർത്തകൻ’ ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. പണിമുടക്കിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാമോ എന്ന ചോദ്യം വഴിതടയാൻ എത്തുന്നവരോട് ചോദിക്കുന്നത് മികച്ച ഒരു പ്രതിരോധമാണെന്ന ഒരുകൂട്ടരുടെ കമന്റുകളും കാണാം.