അടുത്ത വർഷം മുതല്‍  ദേശീയതലത്തിലുള്ള പ്രവേശനപരീക്ഷകളില്‍ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയല്‍ സംവിധാനം എൻടിഎ കർശനമാക്കും; തത്സമയ ബയോമെട്രിക് വെരിഫിക്കേഷൻ നടപ്പിലാക്കും 

Spread the love

ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രധാനപ്പെട്ട ദേശീയതലത്തിലുള്ള പ്രവേശനപരീക്ഷകളില്‍ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയല്‍ സംവിധാനം കർശനമാക്കും.

video
play-sharp-fill

പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗാർഥികള്‍ക്ക് മുഖം തിരിച്ചറിയുന്ന തത്സമയ പരിശോധനയാണ് നടപ്പിലാക്കാൻ പോകുന്നത്.

എൻടിഎ നടത്തുന്ന പ്രധാന പരീക്ഷകളായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE MAIN), നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർഗ്രോജ്വേറ്റ് (NEET-UG) എന്നിവയില്‍ പുതിയ സംവിധാനം നടപ്പിലാക്കും. 2026 ജനുവരിയില്‍ നടക്കുന്ന ജെഇഇ മെയിൻസ് പരീക്ഷ മുതല്‍ ഇത് ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷയുടെ വിവിധ ഘട്ടങ്ങളില്‍ തത്സമയ തിരിച്ചറിയല്‍ പരിശോധന പൂർത്തിയാക്കുക, ആളുമാറി പരീക്ഷ എഴുതുന്നത് പോലുള്ള അനധികൃത പ്രവർത്തനങ്ങള്‍ തടയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2025-ല്‍ നടന്ന നീറ്റ് യുജി പരീക്ഷയിലെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളില്‍ ആധാർ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ സംവിധാനം ഏർപ്പെടുത്തിയത് വിജയിച്ചിരുന്നു. പുതിയ സംവിധാനം നടപ്പിലാകുമ്ബോള്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന സമയത്ത് വിദ്യാർഥികള്‍ വെബ്ക്യാം അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ വഴി എടുത്ത ലൈവ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

ഇതിലൂടെ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയും പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകുന്ന വിദ്യാർഥിയും ഒരാള്‍ തന്നെയാണെന്ന് ഇതിലൂടെ ഉറപ്പിക്കും. ഇതിനായി നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ശേഖരിച്ച ഡാറ്റയുമായി താരതമ്യം ചെയ്താണ് ബയോമെട്രിക് വെരിഫിക്കേഷൻ നടത്തുന്നത്.