കോട്ടയത്ത് ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ തൊഴിലാവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു

Spread the love

കോട്ടയം: 9 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പങ്കാളികളാകും. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ തൊഴിലാവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു. തിരുനക്കരമൈതാനിയിൽ സംഘടിപ്പിച്ച സദസ് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാൻ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്കം ജനവിരുദ്ധ നയങ്ങൾ പിൻതുടരുന്ന കേന്ദ്ര സർക്കാരിനെതിരായ തൊഴിലാളികളുടെ താക്കീതായി മാറുമെന്ന് സദസ് ഉദ്ഘാടനം ചെയ്‌ത്‌ വി ബി ബിനു പറഞ്ഞു.

തൊഴിൽ സുരക്ഷയും തൊഴിൽ നിയമങ്ങളും രാജ്യത്തെ കോർപ്പറേറ്റുകൾക്കായി അട്ടിമറിക്കുന്ന മോദി ഭരണകൂടത്തിനെതിരെ തൊഴിലാളികളുടെ സംഘടിതമായ ചെറുത്ത് നിൽപ്പ് ഉയർന്ന് വരേണ്ടതുണ്ടെന്നും ദേശീയപണിമുടക്കിൽ എല്ലാ ജീവനക്കാരും അധ്യാപകരും പങ്കെടുത്ത് രാജ്യത്തെ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെജിഓഎഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബിജു കുട്ടി അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെ ഹരിദാസ്, എകെഎസ്‍ടിയു ജില്ലാ സെക്രട്ടറി വിഎസ് ജോഷി എന്നിവർ സംസാരിച്ചു.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം എം ജെ ബെന്നിമോൻ സ്വാഗതവും കെജിഓഎഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് അൻസീം നന്ദിയും പറഞ്ഞു. അധ്യാപക സർവ്വീസ് സംഘടന സമരസമിതി നേതാക്കളായ പി എൻ ജയപ്രകാശ്, എ ഡി അജീഷ്, ഡോ. അജയകുമാർ, ജോ ജോസ്, പി ഡി മനോജ്, എ എം അഷറഫ്, എ സി രാജേഷ്, ആർ പ്രദീപ് കുമാർ, ഏലിയാമ്മ ജോസഫ് സന്തോഷ് കെ വിജയൻ, ഷെജിൻ എം ഷാജി എന്നിവർ നേതൃത്വം നൽകി.