video
play-sharp-fill
ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ; പാൽ, പത്രം , അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെയും ഒഴിവാക്കി

ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ; പാൽ, പത്രം , അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെയും ഒഴിവാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം:രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ദേശീയ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്.

പണിമുടക്കിൽ നിന്നും പാൽ, പത്രം, ഇലക്ഷൻ ഓഫീസുകളെയും, അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരി വ്യവസായികൾ പിന്തുണ നൽകിയിട്ടുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളും കർഷകത്തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആ മേഖലയും പ്രവർത്തിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.

പണിമുടക്കിന് മുന്നോടിയായി ഇന്ന് രാത്രി പന്തംകൊളുത്തി പ്രകടനവും നാളെ സമരകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരം പ്രതിഷേധസമരവും നടക്കും. രാജ്യത്തെ ബി.എം.എസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.