ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനം! വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായി തോട്ടയ്ക്കാട് മാടത്താനിയിലെ റോഡുകളിൽ ഇരുമ്പ് പൈപ്പുകൾ കയറ്റിയ നാഷണൽ പെർമിറ്റ് ലോറികൾ ഒരാഴ്ചയിലേറെയായി കിടക്കുന്നു ; അപകട കെണി കണ്ടിട്ടും തിരിഞ്ഞു നോക്കാതെ വാകത്താനം പൊലീസ്

Spread the love

കോട്ടയം : ജലനിധി പ്രോജക്റ്റിന്റെ ഭാഗമായുള്ള പണികൾ നടത്തുന്നതിനായി കൊണ്ടുവന്ന ഇരുമ്പ് പൈപ്പുകൾ കയറ്റിയ ലോറികൾ തോട്ടയ്ക്കാട് മാടത്താനായിൽ നടുറോഡിൽ നിർത്തിയിട്ട നിലയിൽ.

video
play-sharp-fill

വൻ ഗതാഗതക്കുരുക്കും അപകട സാധ്യതയുമാണ് ഇത് മൂലം പ്രദേശത്ത് നിലനിൽക്കുന്നത്.

തോട്ടയ്ക്കാട് മാടത്താനി ജംഗ്ഷനിലാണ് സംഭവം, വലിയ ഇരുമ്പ് പൈപ്പുകൾ കയറ്റി വന്ന പത്തോളം ലോറികളാണ് ഒരാഴ്ചയോളമായി അനാഥ പ്രേതങ്ങൾ പോലെ റോഡിൽ കിടക്കുന്നത്. ഇത് വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറികൾ ഇങ്ങനെ കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. റോഡിന്റെ പകുതിയിലേറെ ഭാഗവും നാഷണൽ പെർമിറ്റ് ലോറികൾ കയ്യടക്കിയതോടെ സ്കൂൾ കുട്ടികളടക്കം ചെളിയിലൂടെ നടന്നു പോവേണ്ട അവസ്ഥയാണ്. ഒപ്പം പ്രദേശത്ത് വൻ ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്.

ആന്ധ്രപ്രദേശിൽ നിന്നുള്ള നിർമ്മാണ കമ്പനിയാണ് ജലനിധി പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്, ഇതുമായി ബന്ധപ്പെട്ടതാണ് തമിഴ്നാട്ടിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ കയറ്റിയ ലോറികൾ ഇവിടെ എത്തിയിരിക്കുന്നത്.

നാലുമാസം മുമ്പ് ഈ കരാർ കമ്പനിയുടെ തന്നെ പൈപ്പുകൾ കൂട്ടിയിട്ട സ്ഥലത്ത് കെഎസ്ഇബിയുടെ അനുമതിയില്ലാതെ അനധികൃതമായി വലിച്ച വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരണപ്പെട്ടിരുന്നു, സമാനമായ രീതിയിൽ വലിയ അപകടസാധ്യതയാണ് പൈപ്പുകൾ കൊണ്ടുവന്ന ലോറികൾ മാടത്താനി ജംഗ്ഷനിലെ വിവിധ റോഡുകളിൽ നിർത്തിയിട്ടിരിക്കുന്നത് മൂലം ഉണ്ടാകുന്നത്.

ഭാരം കയറ്റിയ ലോറികൾ നടുറോഡിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കരുതെന്ന ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. എന്നിട്ടും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് വാകത്താനം പൊലീസ്.