തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണൽ പീപ്പിൾസ് പാർട്ടി നേതാക്കൾ ബി ജെ പി സംസ്ഥാന അധ്യക്ഷൻ, ഉപാധ്യക്ഷൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി

Spread the love

കോട്ടയം : വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഷണൽ പീപ്പിൾസ് പാർട്ടി നേതാക്കൾ ബി ജെ പി സംസ്ഥാന അധ്യക്ഷൻ, ഉപാധ്യക്ഷൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ചർച്ച ചെയ്യാനാണ്  നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തോമസ് കെ ടി,ഉപാധ്യക്ഷൻ  ജേക്കബ് തോമസ്,ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്,സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം ജില്ലാ പ്രസിഡന്റുമായ അഡ്വ സന്തോഷ് കണ്ടംചിറ എന്നിവർ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,ഉപാധ്യക്ഷൻ ഷോൺ ജോർജ് എന്നിവരെ സന്ദർശിച്ചത്.