
ന്യൂഡല്‍ഹി: ഭീകരവാദം ശക്തമാകുന്നതിനെതുടർന്ന് കാശ്മീരിലെ വിവിധ മേഖലകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി.
പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാൻ, ബാരാമുള്ള, കുപ്വാര എന്നീ ജില്ലകള്‍ ഉള്‍പ്പെടെ 32 സ്ഥലങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നവരെയും സഹായിക്കുന്നർവക്കെതിരെയും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ തീവ്രവാദികള്‍ക്ക് സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള മറ്രു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നവരെ ‘ഓവർഗ്രൗണ്ട് വർക്കർമാർ’ എന്നാണ് വിളിക്കുന്നത്.
ജമ്മു കാശ്മീർ പൊലീസിന്റെയും പാരാമിലിറ്രിറിയുടെയും സഹായത്തോടെയാണ് എൻഐഎ ഒന്നിലധികം സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയത്. അറസ്റ്റുകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല, ഭീകര ശൃംഖലകളെ തകർക്കുന്നതിനും മേഖലയില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആക്രമണങ്ങള്‍ തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൻഐഎയുടെ നടപടികള്‍ .

Whatsapp Group 1 | Whatsapp Group 2 |Telegram Group