play-sharp-fill
കോഴിക്കോട് ദേശീയപാത നിർമാണത്തിന്റെ പേരിൽ അശാസ്ത്രീയ മണ്ണെടുപ്പ്, ഇരയായത് വയോധിക, സംഭവത്തിൽ ഇടപെട്ട് എം പി ഷാഫി പറമ്പിൽ

കോഴിക്കോട് ദേശീയപാത നിർമാണത്തിന്റെ പേരിൽ അശാസ്ത്രീയ മണ്ണെടുപ്പ്, ഇരയായത് വയോധിക, സംഭവത്തിൽ ഇടപെട്ട് എം പി ഷാഫി പറമ്പിൽ

 

കോഴിക്കോട്: ദേശീയപാത നിര്‍മാണത്തിന്‍റെ പേരിലുളള അശാസ്ത്രീയ മണ്ണെടുക്കലിന്‍റെ മലാപ്പറമ്പ് സ്വദേശി ശ്രീമതി (85).  ദേശീയപാതക്ക് മണ്ണെടുത്തപ്പോഴാണ് 28 അടി താഴ്ചയിലേയ്ക്ക് വീണ് മരിച്ചത്.

 

ചെങ്കുത്തായുളള മണ്ണെടുപ്പിനെതിരെ പരാതി വ്യാപകമായതോടെ വടകര എംപി ഷാഫി പറമ്പിൽ വിഷയം കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍ കൊണ്ടു വരികയും കുന്ന്യോറമലയിയടക്കം ദില്ലി ഐഐടിയില്‍ നിന്നുളള സംഘം പരിശോധനയും നടത്തി. റിപ്പോര്‍ട്ട് ഉടന്‍ ദേശീയ പാത അതോറിറ്റിക്ക് കൈമാറുമെന്നാണ് വിവരം. ഏപ്രിൽ 12 നായിരുന്നു ദുരന്തം.

 

അശോകന്‍റെ സഹോദരിയും 85കാരിയുമായ ശ്രീമതി കുളിമുറിയില്‍നിന്നും ഇറങ്ങുമ്പോള്‍ തെന്നി വീണത് ദേശീയ പാത അതോറിറ്റി റോഡ് നിര്‍മാണത്തിന്‍റെ പേരില്‍ സൃഷ്ടിച്ച കിടങ്ങിലേക്ക്. ഗുരുതരമായി പരിക്കേറ്റ് മൂന്നുമാസത്തോളം കിടപ്പിൽ ആയിരുന്നു. കഴിഞ്ഞ ദിവസം 12-ന് മരണപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അപകടം സംഭവിച്ച ശേഷം സുരക്ഷയ്ക്കായി നാല് കയറുകെട്ടുക മാത്രമാണ് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ദേശീയ പാത നിര്‍മാണം നടക്കുന്ന പല കേന്ദ്രങ്ങളും സമാനമായ അപകട ഭീഷണിയിലാണ്. മടപ്പളളി, മൂരാട്, കൊയിലാണ്ടിയിലെ കുന്ന്യോറമല, പന്തീരങ്കാവ് ഇവിടങ്ങളിലെല്ലാം നിര്‍മാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി.

 

തുടര്‍ന്ന് കുന്ന്യോറമലയിയടക്കം ദില്ലി ഐഐടിയില്‍ നിന്നുള്ള സംഘം പരിശോധന നടത്തി. റിപ്പോര്‍ട്ട് ഉടന്‍ ദേശീയ പാത അതോറിറ്റിക്ക് കൈമാറുമെന്നാണ് വിവരം.