
കൊച്ചി: നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ വന്നിട്ടുള്ള ജോലിയൊഴിവുകള്‍ പരിശോധിക്കാം.
മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് സെക്രട്ടറി, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നീ ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ ഫോം ചുവടെ നല്‍കിയിട്ടുള്ള അഡ്രസില്‍ എത്തിക്കണം.
അവസാന തീയതി: ഒക്ടോബര്‍ 17

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് സെക്രട്ടറി, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നിങ്ങനെ ഒഴിവുകള്‍. എല്ലാ തസ്തികകളിലും പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
പ്രായപരിധി
മെഡിക്കല്‍ ഓഫീസര്‍= 62 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
ഓഫീസ് സെക്രട്ടറി = 40 വയസിന് താഴെ പ്രായമുളളവരായിരിക്കണം.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ = 40 വയസിന് താഴെ പ്രായമുളളവരായിരിക്കണം.
യോഗ്യത
മെഡിക്കല്‍ ഓഫീസര്‍
എംബിബിഎസ് അല്ലെങ്കില്‍ തത്തുല്യം.
കേരള മെഡിക്കല്‍ കൗണ്‍സിലിലോ, ടിസിഎംസിയിലോ സ്ഥിര രജിസ്‌ട്രേഷന്‍.
ഓഫീസ് സെക്രട്ടറി
ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ റിട്ടയേര്‍ഡ് ഗസറ്റ് ഓഫീസര്‍. അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഡ്മിന്‍ തസ്തികയില്‍ നിന്ന് വിരമിച്ചവര്‍.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി വേണം. കമ്ബ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
OR
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍.
PGDCA/ DCA. ഓഫീസ് ജോലികളില്‍ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍
ബിഎസ് സി നഴ്‌സിങ് യോഗ്യതയും, കേരള നഴ്‌സിങ് കൗണ്‍സില്‍ അംഗീകൃത രജിസ്‌ട്രേഷനും.
OR ജിഎന്‍എം കൂടെ കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
മെഡിക്കല്‍ ഓഫീസര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ ശമ്ബളമായി ലഭിക്കും.
ഓഫീസ് സെക്രട്ടറി = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24000 രൂപ ശമ്പളമായി ലഭിക്കും.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20500 രൂപയും, ട്രെയിനിങ് പൂര്‍ത്തിയാക്കിയതിന് ശേഷം 1000 രൂപ സ്ഥിര ടിഎയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ആരോഗ്യ കേരളത്തിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫീസായി 350 രൂപ നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 17 ആണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, അപേക്ഷ ഫീസ് അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ഒക്ടോബര്‍ 21ന് മുന്‍പായി ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിക്കണം.
‘The Ditsrict Programme Manager,
Arogyakeralam (NHM),DPM Office, W&C Hospital Compound Thycaud Thiruvananthapuram 14’
അപേക്ഷ ലെറ്ററിന് പുറത്ത് ഏത് പോസ്റ്റിനാണോ അപേക്ഷിക്കുന്നത്, അത് വ്യക്തമായി എഴുതിയിരിക്കണം.
അപേക്ഷ: https://nhmtvm.com/