ദേശീയ ചലച്ചിത്ര പുരസ്കാരം; മലയാളത്തിന്റെ അഭിമാനമായി ഉർവശിയും വിജയരാഘവനും; മികച്ച മലയാള ചിത്രമായി ഉള്ളടക്കം

Spread the love

ന്യൂഡൽഹി: ഏഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാര നേട്ടങ്ങളില്‍ തിളങ്ങി മലയാളി താരങ്ങളായ വിജയരാഘവനും ഉര്‍വശിയും.

‘പൂക്കാലം’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവന് ലഭിച്ചു. അതേസമയം, ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചത്. കൂടാതെ മികച്ച മലയാള ചിത്രമായി ‘ഉള്ളൊഴുക്ക്’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. 2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റർ. പ്രത്യേക ജൂറി പരാമർശം മലയാളം ഡോക്യുമെന്ററി: നേകല്‍ (എം.കെ രാംദാസ്), ദി കേരള സ്റ്റോറീസ് എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകന്‍. മികച്ച ഛായാഗ്രഹണം പ്രസന്താനു മൊഹപാത്ര (ദി കേരള സ്റ്റോറി).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group