
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഭർതൃ പീഢനം എന്ന് വാതോരാതെ സംസാരിക്കുമ്പോഴും സ്ത്രീകളെ ഭർത്താവ് തല്ലുന്നതു ന്യായീകരിക്കാവുന്നതാണോ എന്ന നാഷനൽ ഫാമിലി ഹെൽത്ത് സർവേ ചോദ്യത്തിന് ‘അതേ’ എന്ന് ഉത്തരം നൽകുന്നവരാണ് വലിയൊരു വിഭാഗം സ്ത്രീകളും.
കുഞ്ഞുങ്ങളെ നോക്കാത്ത, വീട്ടുകാര്യങ്ങൾ ചെയ്യാത്ത, ഭർത്താവിന്റെ വീട്ടുകാരോടു ബഹുമാനമില്ലാതെ പെരുമാറുന്ന സ്ത്രീയെ ഭർത്താവ് മർദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേയിൽ പങ്കെടുത്ത 52% മലയാളി സ്ത്രീകളുടെ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
75 ശതമാനത്തിലേറെ സ്ത്രീകൾ ഭർത്താവിന്റെ മർദനത്തെ അനുകൂലിക്കുന്നത് 3 സംസ്ഥാനങ്ങളിലാണ്. തെലങ്കാന (84%), ആന്ധ്രപ്രദേശ് (84%), കർണാടക (77%). 40 ശതമാനത്തിലേറെ സ്ത്രീകൾ അനുകൂലിക്കുന്ന മറ്റിടങ്ങൾ: മണിപ്പൂർ (66%), ജമ്മു കശ്മീർ (49%), മഹാരാഷ്ട്ര (44%), ബംഗാൾ (42%).
ഹിമാചൽ പ്രദേശിലാണ് (14.8%) ഏറ്റവും കുറവു സ്ത്രീകൾ ഭർത്താവിന്റെ പീഡനത്തെ ന്യായീകരിക്കുന്നത്. ഇതേസമയം, ഭാര്യയെ തല്ലുന്നതിനെ അനുകൂലിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നും സർവേ വ്യക്തമാക്കുന്നു.