
കോട്ടയം: കര, നാവിക, വ്യോമസേനകളിൽ നിന്നും വിരമിച്ച ജവാന്മാരുടെ സംഘടന ആയ നാഷ്‌ണൽ എക്സ‌് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മറ്റി കോട്ടയം ടൗൺ യൂണിറ്റിൻ്റെ ഒന്നാം വാർഷികവും യൂണിറ്റിൻ്റെ എക്‌സ് സർവ്വീസ്മെൻ ഫാമിലി അസ്സോസിയേഷൻ സംഘടനയുടേയും ഉദ്ഘാടനവും, കുടുംബസംഗമവും നടന്നു.
മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് വിനോ മാത്യു അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ-സാംസ്കാരിക, സാമൂഹിക നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വീരയോദ്ധാക്കളെയും മുതിർന്ന വ്യക്തികളേയും ആദരിച്ചു. കൂടാതെ കലാ-കായിക മത്സര വിജയികൾക്ക് സമ്മാനം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റീത്താമ്മ, ബി. ഗോപകുമാർ, തിരുവഞ്ചൂർ രാധാക്യഷ്ണൻ, കെ.ബി. ഹരിക്കുട്ടൻ, വിനോ മാത്യു, എസ്. ജയകൃഷ്ണൻ, ജയകുമാർ തിരുനക്കര , പി.ജെ. മാത്യു എന്നിവർ പങ്കെടുത്തു.